(ഉപന്യാസം)
ഐ.സി.ചാക്കോ
എറണാകുളം ജയഭാരതം രണ്ടാംപതിപ്പ് 1957

വാല്മീകിയുടെ ലോകത്തേക്ക് പുതിയ വെളിച്ചം വീശുന്ന ആറു പ്രബന്ധങ്ങള്‍. വിഹതമായ ശ്രീരാമാഭിഷേകം, ദശരഥന്റെ മരണവും ഭരതന്റെ പ്രത്യാഗമനവും, ഭരദ്വാജന്റെ സല്‍ക്കാരം, രാമലക്ഷ്മണന്മാര്‍ ചിത്രകൂടത്തില്‍ നിന്ന് ഭരതന്റെ വരവ് കാണുന്നത്, ജാപാലിയുടെ തത്വോപദേശം, ഹനുമാന്റെ ചാട്ടം എന്നിങ്ങനെ. 1939 കാലങ്ങളില്‍ എം.എം.വര്‍ക്കിയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഈ പ്രബന്ധങ്ങള്‍.