മലയാള പത്രപംക്തി-എഴുത്തും ചരിത്രവും
(മാധ്യമ വിജ്ഞാനം)
എന്‍.പി.രാജേന്ദ്രന്
കേരള മീഡിയ അക്കാദമി 2019
പത്രപ്രവര്‍ത്തനത്തില്‍ പംക്തിക്കുണ്ടായിരുന്ന സ്ഥാനം രേഖപ്പെടുത്തുന്ന കൃതി. വിവിധ കാലങ്ങളിലുണ്ടായ പ്രധാനവും അപ്രധാനവുമായ മലയാളത്തിലെ പത്രപംക്തികളെയും അവയുടെ രചയിതാക്കളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. പ്രക്ഷോഭത്തിന്റെയും പ്രതികരണത്തിന്റെയും ശബ്ദങ്ങളായി നിലകൊണ്ടിരുന്ന ഈ പംക്തികളുടെ ചരിത്രം നമ്മുടെ ഇന്നലെകളുടെ വ്യക്തമായൊരു ചിത്രമാണ് പങ്കുവയ്ക്കുന്നത്. ദീര്‍ഘകാലം പംക്തിയെഴുത്തുകാരനായിരുന്ന എന്‍.പി.രാജേന്ദ്രനാണ് മാധ്യമവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനം ചെയ്യുന്ന ഈ കൃതിയുടെ കര്‍ത്താവ്.
Leave a Reply