കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ തായംപൊയില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദര്‍ ഹാശ്മി സ്മാരകം. 1988 ഓഗസ്റ്റ് 23 നാണ് ഉദ്ഘാടനം ചെയ്തത്.
ഗ്രന്ഥശാല സംഘം, നെഹ്രു യുവ കേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നാടന്‍കലാ അക്കാദമി എന്നിവയില്‍ അഫിലിയേഷനുള്ളതാണിത്. 2011 ല്‍ കേരളത്തിലെ ഏറ്റവു മികച്ച ഗ്രാമീണ ഗ്രന്ഥാലയമായി കേരള ഗ്രന്ഥശാല സംഘം തെരഞ്ഞെടുത്തു.

അംഗീകാരങ്ങള്‍

2009 കെ. സി മാധവന്‍മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ്
2010 കടിഞ്ഞിയില്‍ നാരായണന്‍ നായര്‍ പുരസ്‌കാരം
2011 ഔട്ട്സ്റ്റാന്റിംഗ് യുത്ത് ക്ലബ്ബ് അവാര്‍ഡ്
2011 ജില്ലയിലെ മികച്ച യുത്ത് ക്ലബ്ബ്
2011 ഡി.സി പുരസ്‌കാരം