Archives for പുരസ്‌കാരം - Page 5
കെ.പി.എസ്.മേനോന്‍ പുരസ്‌കാരം ഗോകുലം ഗോപാലന്
പാലക്കാട്: 12ാമത് കെ.പി.എസ്. മേനോന്‍ സ്മാരക പുരസ്‌കാരം വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ ഗോകുലം ഗോപാലന്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 24ന് വൈകീട്ട് അഞ്ചിന് ഒറ്റപ്പാലം സി.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികളായ…
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മധുസൂദനനും തരൂരിനും
ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂര്‍ എം.പിക്കും. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിനാണ് വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍…
വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
തിരുവനന്തപുരം : അമൃതവര്‍ഷിണി സംഘടന സ്ഥാപിച്ച ലതാ നായര്‍ക്ക് ഈ വര്‍ഷത്തെ 'വനിത' വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന 'ബ്രിട്ടില്‍ ബോണ്‍' ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമാണു…
ദീനബന്ധു പുരസ്‌കാരം വീരേന്ദ്രകുമാര്‍ എം.പിക്ക്
കെ.എന്‍ കുറുപ്പിന്റെയും എ.വി കുട്ടിമാളു അമ്മയുടെയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ദീനബന്ധു പുരസ്‌കാരത്തിന് എം.പി .വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി. ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികള്‍ക്കായി എം.പി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ മന്ദിരം പണിത് നല്‍കിയതാണ് വീരേന്ദ്രകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ.…
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക്
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങി.നിപാ ബാധ ഉണ്ടായപ്പോള്‍ ജീവന്‍ കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവര്‍ നടത്തിയ ത്യാഗത്തിന്…
മെസ്സിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം
പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മോഡ്രിച്ചിന്റെയും കൈകളില്‍ മൂന്നുവര്‍ഷം മാറിമറിഞ്ഞ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം വീണ്ടുമൊരിക്കല്‍ കൂടി ലയണല്‍ മെസ്സിക്കു സ്വന്തം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും…
നാവികസേനയുടെ ഗരുഡ അവാര്‍ഡ് സനേഷിന്
കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായ എ സനേഷിനാണ് നാവികേസനയുടെ ഗരുഡ അവാര്‍ഡ്. എറണാകുളം പ്രസ് ക്ലബും ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സൈനിക ഫോട്ടോപ്രദര്‍ശനം എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്നുവരിയാണ്.…
ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കെട്ട് ആണ് പുരസ്‌കാരം നേടികൊടുത്തത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം. ഇത്തവണ മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗ കരസ്തമാക്കി. മാരി…
ഐപിഐ- ഇന്ത്യമാധ്യമ പുരസ്‌കാരം എന്‍ഡിടിവിക്ക്
ഡല്‍ഹി: മാധ്യമ പ്രവര്‍ത്തന മികവിനുള്ള 2019 ലെ ഐപിഐ-ഇന്ത്യ പുരസ്‌കാരം എന്‍ഡിടിവിക്ക്. 2 ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. കഠ്വ പീഡനക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ അവതരിപ്പിച്ച പരിപാടിക്കാണു പുരസ്‌കാരം. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യചാപ്റ്റര്‍ നല്‍കുന്നതാണ്…