പാലക്കാട്: 12ാമത് കെ.പി.എസ്. മേനോന്‍ സ്മാരക പുരസ്‌കാരം വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ ഗോകുലം ഗോപാലന്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 24ന് വൈകീട്ട് അഞ്ചിന് ഒറ്റപ്പാലം സി.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികളായ പി.ടി. നരേന്ദ്രമേനോന്‍, ഇ.പി. ചിത്രേഷ്‌നായര്‍, സി.പി. ബൈജു, വി.കെ. ബാലു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് 24 മുതല്‍ 27 വരെ നൃത്തസംഗീതോത്സവം അരങ്ങേറും.