Archives for കേരളം - Page 6
പ്രേംനസീര്‍ പുരസ്‌കാരം അഭിലാഷ് നായര്‍ക്ക്
കോഴിക്കോട്: മികച്ച ചലച്ചിത്ര അഭിമുഖത്തിനുള്ള പ്രേംനസീര്‍ പുരസ്‌കാരം കോഴിക്കോട് മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ അഭിലാഷ് നായര്‍ക്ക്. പ്രശസ്ത സംവിധായകന്‍ ഭരതിരാജയുമായുള്ള അഭിമുഖമാണ് അഭിലാഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 20ന് കോഴിക്കോട് ടൗണ്‍ ഹാളില്‍…
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മധുസൂദനനും തരൂരിനും
ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂര്‍ എം.പിക്കും. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിനാണ് വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍…
വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
തിരുവനന്തപുരം : അമൃതവര്‍ഷിണി സംഘടന സ്ഥാപിച്ച ലതാ നായര്‍ക്ക് ഈ വര്‍ഷത്തെ 'വനിത' വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന 'ബ്രിട്ടില്‍ ബോണ്‍' ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമാണു…
ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ.…
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക്
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങി.നിപാ ബാധ ഉണ്ടായപ്പോള്‍ ജീവന്‍ കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവര്‍ നടത്തിയ ത്യാഗത്തിന്…
നാവികസേനയുടെ ഗരുഡ അവാര്‍ഡ് സനേഷിന്
കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായ എ സനേഷിനാണ് നാവികേസനയുടെ ഗരുഡ അവാര്‍ഡ്. എറണാകുളം പ്രസ് ക്ലബും ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സൈനിക ഫോട്ടോപ്രദര്‍ശനം എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്നുവരിയാണ്.…
ഇനി നോവലെഴുതില്ലെന്ന് സി. രാധാകൃഷ്ണന്‍
ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂവെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍…
ലീലമേനോന്‍ മാധ്യമപുരസ്‌കാരം
അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏര്‍പ്പെടുത്തിയ ലീലമേനോന്‍ മാധ്യമ പുരസ്‌കാരം മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക്. കഴിഞ്ഞ പ്രളയത്തില്‍ വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിന്റെ മൃതദേഹത്തിന്റെ ദയനീയ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചിയില്‍…
മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള ദേശീയ അവാര്‍ഡ്
ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി ആര്‍ വാസു ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച മല്‍സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മല്‍സ്യ സംഘങ്ങള്‍, മല്‍സ്യ കൃഷിക്കാര്‍…
കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്
എട്ടാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോനും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ രേഖ ആനന്ദ്, സൂസന്‍ ജോഷി, ലിജിഷ ഏ.റ്റി, വി.വി. ധന്യ എന്നിവര്‍ക്കും സ്പീക്കര്‍ സമ്മാനിച്ചു.