കോഴിക്കോട്: മികച്ച ചലച്ചിത്ര അഭിമുഖത്തിനുള്ള പ്രേംനസീര്‍ പുരസ്‌കാരം കോഴിക്കോട് മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ അഭിലാഷ് നായര്‍ക്ക്. പ്രശസ്ത സംവിധായകന്‍ ഭരതിരാജയുമായുള്ള അഭിമുഖമാണ് അഭിലാഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 20ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന വിസ്മയരാഗം പരിപാടിയില്‍ സമ്മാനിക്കും.