Archives for കേരളം
ചെറുശ്ശേരി ക്ഷേത്രം
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ മേപ്പയൂര്‍ പഞ്ചായത്തിലുളള ദേവീക്ഷഷേത്രമാണ് കൊഴുക്കല്ലൂര്‍ ശ്രീചെറുശ്ശേരിക്ഷേത്രം. കൃഷ്ണഗാഥാകാരന്‍ ചെറുശ്ശേരി ഇവിടെ ഉപാസന നടത്തിയിരുന്നുവെന്ന് വിശ്വസിക്കുന്നു. ഭഗവതിയോട് ഒരു സ്ത്രീരത്‌നത്തിനുണ്ടായിരുന്ന അഗാധമായ ഭക്തിയുടെ ഫലമായി നാഴികകള്‍ക്കപ്പുറത്തു നിന്നും ദേവി ഇവിടേക്ക് എഴുന്നള്ളി അയ്യപ്പന്റെ സമീപം താമസമാക്കി എന്നാണ്…
തിരുവിതാംകൂര്‍ രാജാക്കന്മാര്‍
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പട്ടികയാണിത്. ആദ്യത്തെ തിരുവിതാംകൂര്‍ ഭരണാധികാരി വീര മാര്‍ത്താണ്ഡയും (എഡി 731) അവസാനത്തെ ഭരണാധികാരി ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുമാണ്. റാണിമാര്‍ ഉള്‍പ്പെടെ 41 ഭരണാധികാരികള്‍ തിരുവിതാംകൂര്‍ വാണു. വീരമാര്‍ത്താണ്ഡവര്‍മ്മ AD 731അജ്ഞാത നാമ 802ഉദയ മാര്‍ത്താണ്ഡ വര്‍മ്മ 802-830വീരരാമമാര്‍ത്താണ്ഡവര്‍മ്മ 1335-1375ഇരവിവര്‍മ്മ 1375-1382കേരള…
അലാമിപ്പള്ളി
കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെയാണ്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്‌നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക്…
ടി.വി. അച്യുതവാര്യര്‍ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
പ്രമുഖ പത്രപ്രവര്‍ത്തകന്‍ അന്തരിച്ച ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാദ്ധ്യമപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടി ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പുരസ്‌കാരം. 2018 ജനുവരി ഒന്ന് മുതല്‍ 2020 ഏപ്രില്‍ 30 വരെ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം…
രവി വള്ളത്തോള്‍ ഓര്‍മയായി
കൊല്ലം: പ്രശസ്ത സിനിമനാടക നടനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനാണ്. 1976ല്‍ മധുരം തിരുമധുരം എന്ന…
നടന്‍ ശശി കലിംഗ അന്തരിച്ചു
കോഴിക്കോട്: സിനിമാ താരം ശശി കലിംഗ അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി കലിംഗ…
എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍
കൊച്ചി: മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളുടെ ശില്‍പി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്…
പി.എന്‍. പണിക്കര്‍ പുരസ്‌കാരം വേലായുധന്
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് ടി.പി. വേലായുധന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.1971 മുതല്‍ 25 വര്‍ഷത്തോളം പാലിശേരി എസ്.എന്‍.ഡി.പി. ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു ഇദ്ദേഹം. നിലവില്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.
ഐ.വി.ദാസ് പുരസ്‌കാരം ഏഴാച്ചേരിയ്ക്ക്
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 50,000 രൂപയാണ് പുരസ്‌കാരം.
കമലാ സുരയ്യാ ചെറുകഥാ പുരസ്‌കാരം
തിരുവനന്തപുരം: ഒന്‍പതാമത് കേരള കലാകേന്ദ്രം കമല സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായാണ് കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും…