Archives for Keralam - Page 10
മാധ്യമ പുരസ്കാരം
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ സ്ഥാപകനായ ജനകീയ സമിതിയുടെ മാധ്യമ പുരസ്കാരം സുജിത് നായര്‍ക്കും എസ്.ഡി.വേണുകുമാറിനും. മലയാള മനോരമ തിരുവനന്തപുരം സ്പെഷല്‍ കറസ്പോണ്ട്ന്റാണ് സുജിത് നായര്‍. മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫാണ് എസ്.ഡി.വേണുകുമാര്‍. 25,000 രൂപയാണ് പുരസകാരമായി നല്‍കുന്നത്. മലയാള മനോരമയില്‍…
കുറിഞ്ഞികളിലെ റാണി….
കുറിഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച നീല മലകളുളള മൂന്നാര്‍. ഊട്ടിയിലെ വഴികളിലൂടെ കുറിഞ്ഞിപൂക്കുന്ന സമയത്ത് പോയാല്‍ നീല പരവധാനി വിരിച്ചിരിക്കുന്നതുപോലെ കുറിഞ്ഞിപൂക്കള്‍ നില്‍ക്കുന്നത് കാണാം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്. കുറിഞ്ഞി…
ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് കേരളത്തിന്റെ ആദരം
തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യന് പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായ സ്വീകരണം നല്കി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെന്‍ട്രല്‍ സ്റ്രേഡിയത്തില്‍…
വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത,…
കേരളത്തിന് സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ അവാര്‍ഡുകള്‍
തിരുവനന്തപുരം: സമഗ്ര ടൂറിസം വികസനത്തിനുള്ള 2017-18 ലെ മൂന്നാം സ്ഥാനം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കി. കം ഔട്ട് ആന്‍ഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനും പുരസ്കാരം ലഭിച്ചു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി. ദൈനംദിന…
വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. വി.ജെ ജയിംസിന്റെ നിരീശ്വരന് എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അവാര്‍ഡ് വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍…
നടന് മധുവിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മധുവിന് പിറന്നാള്‍ ആശംസകളുമായി പ്രിയതാരങ്ങള്‍. പ്രിയപ്പെട്ട നടന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. എത്രയും പ്രിയപ്പെട്ട മധുസാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് മമ്മൂട്ടിയും കുറിച്ചു. എല്ലാ വര്‍ഷവും മധുവിന്റെ പിറന്നാള്‍ ദിവസം ആശംസ നേര്‍ന്ന് ലാലേട്ടന് രംഗത്തെത്താറുണ്ട്.…
പ്രിയ ഗായിക രാധിക തിലക് ഓര്‍മ്മയായിട്ട് 4 വര്‍ഷം..
മലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക് ലോകത്തോട് വിട പറഞ്ഞിട്ട് നാലുവര്‍ഷം. 2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍…
ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം
വസന്ത് എസ് സായ് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും' എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് അര്‍ഹമായി. നടി പാര്‍വതി തിരുവേത്താണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍…
പി കെ പരമേശ്വരന്‍നായര്‍ പുരസ്കാരവും ഗുപ്തന്നായര് പുരസ്കാരവും: ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: പി.കെ. പരമേശ്വരന്‍നായര്‍ സ്മാരട്രസ്റ്റിന്റെ 2019 -ലെ പി കെ സ്മാരകജീവ ചരിത്രപുരസ്കാരത്തിനും (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) ഗുപ്തന്നായര് സ്മാരക സാഹിത്യ നിരൂപണഗ്രന്ഥപുരസ്കാരത്തിനും (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2013 ഡിസംബര്‍ 31 -നും 2019 ജനുവരി 1 -നും…