Archives for ക്ലാസിക് - Page 3
താരകോപദേശം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
താരകോപദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'താഴത്തു നില്ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെക്കണ്ണീരാറ്റില്‍ മുക്കൊല്ലേ; മനുഷ്യരേ!' വ്യോമത്തില്‍ സന്ധ്യയ്‌ക്കൊന്നു നോക്കിയാല്‍ക്കാണും നമ്മ ളീമട്ടില്‍ക്കണ്‍കൊണ്ടോരോന്നോതിടും താരങ്ങളെ എത്രയോ ലക്ഷം ഭുവാം സോദരിതന്നാര്‍ത്തി ക ണ്ടത്രമേല്‍ മാഴ്കും ദ്യോവിന്‍ ബാഷ്പാംബുബിന്ദുക്കളേ ഓതുന്നു മാലാല്‍ നാക്കു പൊങ്ങാത്തോരവര്‍:'ഞങ്ങള്‍ പാദത്താല്‍ മര്‍ദ്ദിപ്പീല…
സ്വര്‍ഗ്ഗവും നരകവും (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
സ്വര്‍ഗ്ഗവും നരകവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും ലോകനായകന്‍ തീര്‍ത്തുമര്‍ത്ത്യരോടരുള്‍ചെയ്തു; 'എങ്ങോട്ടു പോകും നിങ്ങള്‍?' ഏവരും ചൊന്നാരൊപ്പം 'ഞങ്ങള്‍ പോംവെണ്മാടത്തില്‍; കണ്ടില്‍ച്ചെന്നെവന്‍വീഴും?' 'ഒന്നു നില്ക്കുവിന്‍ വത്സര്‍' എന്നോതി ക്ഷണം തീര്‍ത്താന്‍ പൊന്നിനാല്‍ക്കുണ്ടിന്‍ പാത വര്‍ഷിച്ചാന്‍ രത്‌നങ്ങളെ; കണ്മുനത്തെല്ലാല്‍ വിശ്വം കാല്‍ക്കീഴിലാക്കും…
കാലം
കാലം കാലമാം ചതുഷ്പാത്തിന്‍ പിന്നില്‍ നിന്നോതീടുന്നു 'കാലമൊക്കെയും ചെയ്യും ചെയ്യുന്നു' ണ്ടെന്നായ്ച്ചിലര്‍ ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്ക്കുന്നു; 'ദൈവാദിഷ്ടം താനെനിക്കെന്‍ ധര്‍മ്മം പുരോഗതി. പക്ഷേ ഞാന്‍ ഗരുത്മാന,ല്ലല്പാല്പം മുന്നോട്ടു കാല്‍ വച്ചുവച്ചിഴഞ്ഞിഴഞ്ഞെന്‍ലക്ഷ്യം നോക്കിപ്പോകും. എത്രമേല്‍ ഭാരം മര്‍ത്ത്യരെന്‍ ചുമല്‍പാട്ടില്‍ക്കേറ്റു മത്രമേല്‍പ്പതുക്കെയാമെന്‍യാനം…
ഭാവി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
ഭാവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ഭാവിയെപ്പരീക്ഷിപ്പാന്‍ ദീപത്തിന്‍പുരോഭൂവില്‍ ദൈവജ്ഞന്‍പരല്‍വാരി വെച്ചെന്തോ ഗണിക്കുന്നു. ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ മേവിടുന്നതെന്നോര്‍ത്തു നോക്കുന്നു കണ്‍ ചിമ്മാതെ. അങ്ങെഴും പരല്‍ക്കൂട്ടം 'ഞങ്ങളോ നക്ഷത്രങ്ങ ളങ്ങേക്കൈക്കൊതുങ്ങുവാന്‍?' എന്നോര്‍ത്തു ചിരിക്കുന്നു. കൂറുന്നു തല്‍സംഘര്‍ഷം 'ആമെങ്കിലെണ്ണു ചെന്നു താരകപ്പരല്‍വാനാം നീലക്കല്പലകയില്‍!' ഗൗളിതന്‍ വാക്കുംകേള്‍പ്പൂ:…
ആ കണ്ണുനീര്‍ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
ആ കണ്ണുനീര്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ആക്കണ്ണീര്‍ അതേ! പണ്ടു നാരദമഹര്‍ഷിതന്‍ വാഗ്ഗങ്ഗയ്ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും കോള്‍മയിര്‍ക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ! വാല്മീകേ! ഭവാനാറ്റില്‍ മദ്ധ്യാഹ്‌നസ്‌നാനത്തിനായ് പോകവേ; നീഡദ്രുമപ്പുന്തേനാല്‍ യഥാകാല മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി വാണിടും യുവക്രൗഞ്ചയുഗ്മത്തില്‍ ഗൃഹേശനെ ബ്ബാണമെയ്തന്യായമായ് ലുബ്ധകന്‍ വധിക്കവേ; വൈധവ്യശോകാഗ്‌നിയാല്‍ തപ്തയാം…
ഭാവനാഗതി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
ഭാവനാഗതി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വാനത്ത് വാര്‍തിങ്കളുയര്‍ന്നുയര്‍ന്നു പാരത്രയും പാല്‍ക്കടലാക്കിടുന്നു; അതിങ്കലാറാടിയനേകലോക രാനന്ദപീയൂഷമശിച്ചിടുന്നു. ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി ലുലാത്തി നില്‍ക്കുന്നു യുവാവൊരുത്തന്‍; തന്‍ കൈയണിക്കുഞ്ഞിനവന്റെ തയ്യല്‍ താലോലമേകുന്നു സമീപമെത്തി. ചിരിച്ചിരുന്നോരു കിടാവു തെല്ലു ചിണുങ്ങി വെണ്‍തിങ്കളെ നോക്കി നോക്കി; അച്ഛന്നുമമ്മയ്ക്കുമടുക്കല്‍ വേണ 'മമ്മാവനും'; കൊച്ചനതാണു…
അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വിണ്ണാറ്റിന്‍ വെള്ളത്തോടൊതുന്നു ചാരായം : 'നിന്നില്‍ നിന്നെന്‍ നിലയെത്ര മെച്ചം ! ആരെയും തീരാത്ത ദാഹത്തില്‍ വീഴ്ത്തുവോ നാരെയും ഭ്രാന്തില്‍ ഞാന്‍ മത്താടിപ്പോന്‍ നിന്നെക്കൊണ്ടെന്താവും?' മൂകമാം ഗംഗാം ബു കണ്ണുനീര്‍ തൂകുന്നു കാരുണ്യത്താല്‍. സാധ്വിയോടോതുന്നു ധൂളിപ്പെ'ണ്ണെന്നെ നീ…
മാറ് (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
മാറ് ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'ഹോയി ഹോയ് ഹോയ്' എന്നൊരാളാട്ടുന്നു വഴിക്കുനി; ന്നായതു ചെവിക്കൊള്‍വീലാഗമിപ്പവനന്യന്‍. 'മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലന്‍ നീ; യാരണന്‍ ഞാന്‍' എന്നവര്‍ പിന്നെയും തകര്‍ക്കുന്നു. ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോന്‍! പോകയാണുഷസ്സിന്കല്‍ ഗംഗയില്‍ സ്‌നാനത്തിനായ് !! സാമാന്യനല്ലപ്പുമാന്‍, സര്‍വ്വജ്ഞന്‍, ജിതേന്ദ്രിയന്‍, ശ്രീമച്ഛ്‌ന്കരാചാര്യരദ്വൈതവിദ്യാഗുരു. ആയവന്‍…
ഭാമ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
ഉണ്ണിയുഷസ്സൊളിചിന്നിയുയര്‍ന്നുച്ചയായി; പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി. ഇക്ഷണത്തില്‍ക്കാലമാകും വന്‍കടലിന്‍ മാറില്‍നിന്നി ക്കൊച്ചുപകല്‍നീര്‍ക്കുമിള കാണാതെയാമോ? ആകിലെന്തു? മറയട്ടെ വാസരവുമതിന്‍ദുഷ്ടു മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു; പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കല്‍? വാടിയ പൂ ചൂടുന്നീല വാര്‍കുഴലില്‍ പ്രകൃത്യംബ, ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല…
മൃണാളിനി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
മൃണാളിനി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പത്തിന്നു മേലായ് മണി; പാരമാരാവിങ്കലും സുപ്തിയില്‍ സുഖം നേടും കാലമായ് സുകൃതികള്‍. അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരര്‍; കടക്ക മുന്നോട്ടു നാമിരുട്ടില്‍ത്തപ്പിത്തപ്പി അല്പം നിന്നല്പം തിന്മാന്‍ വെണ്‍ചിതലുഴിഞ്ഞിട്ട കുപ്പമണ്‍ചെറ്റപ്പുരയൊന്നതാ! പുരോഭൂവില്‍! അകമേയല്ലിന്‍പറ്റം വിഴുങ്ങാന്‍ ചൂഴ്ന്നങ്ങൊരു തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു. ഹാ!…