Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 6

പിറവിത്തിരുനാള്‍ 1

സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ദൈവവചനം മനുഷ്യനായ് തീര്‍ന്നതിന്‍ ദിവ്യരഹസ്യമഗോചരം താന്‍ താവക ദിവ്യ മഹിമാവിന്‍ പൊന്നൊളി മാനുഷനേത്രങ്ങള്‍ കണ്ടുവല്ലോ ഇങ്ങനെ ദൈവത്തെ ദൃശ്യമാംരൂപത്തില്‍…
Continue Reading

റിപ്പബ്‌ളിക് ദിനം

പുരോ: സര്‍വ്വേശ്വരന്‍ കനിഞ്ഞീ മാതൃരാജ്യത്തെ സര്‍വ്വവിധവുമനുഗ്രഹിക്കാന്‍ നീതി പുലര്‍ന്ന സമാധാനമുണ്ടാവാന്‍ ആളുകള്‍ സൗഹൃദം പൂണ്ടുവാഴാന്‍ മേന്മേലഭിവൃദ്ധി നാടിനുണ്ടാകുവാന്‍ നല്‍വരം നിങ്ങള്‍ക്കു നല്‍കിടട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മള്‍ തന്‍ രാഷ്ട്രീയ നേതാക്കന്‍മാരേയും ആത്മീയ സദ്ഗുരു വൃന്ദത്തെയും കാരുണ്യമോടെ കടാക്ഷിപ്പൂ തമ്പുരാന്‍ ആദര്‍ശ…
Continue Reading

പരേതര്‍ക്കു വേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍

പുരോ: നിസ്തുല നിത്യ സ്‌നേഹത്താല്‍ ജഗദീശന്‍ മര്‍ത്യനെ സൃഷ്ടിച്ചരുളിയല്ലോ തന്നേക പുത്രന്റെ പാവനോത്ഥാനത്താല്‍ തന്നായുയിര്‍പ്പിന്റെ പ്രത്യാശയും ആശ്വാസദായകമായ തന്നാത്മാവാല്‍ ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: മൃത്യുവരിച്ച വിശ്വാസികള്‍ക്കാത്മീയ ശക്തിയും ശാന്തിയും സൗഭാഗ്യവും പാരിലീ നമ്മള്‍ക്ക് പാപ വിമുക്തിയും പാവനന്‍ നല്‍കുമാറായിടട്ടെ ജനം:…
Continue Reading

നിത്യ സന്യാസ പ്രതിഷ്ഠ- 3

പുരോ: ഉത്തമ ചിന്തകളുള്ളിലുറപ്പിച്ചു നിത്യം നയിക്കുന്ന സര്‍വ്വനാഥന്‍ ധന്യ സന്യാസ പ്രതിജ്ഞ പാലിക്കുവാന്‍ തന്നരുളട്ടെ നിങ്ങള്‍ക്കു ശക്തി ജനം: ആമ്മേന്‍ പുരോ: ദിവ്യ സ്‌നേഹത്തിന്‍ പ്രതീകമായ് സാക്ഷിയായ് സര്‍വ്വജനത്തിനും മുന്നില്‍ നില്ക്കാന്‍ ശുദ്ധ കര്‍മ്മത്തിലും വാക്കിലും നിങ്ങള്‍ക്കു പ്രാപ്തി നല്‍കട്ടെ പരമനാഥന്‍…
Continue Reading

ദേവാലയ പ്രതിഷ്ഠ

പുരോ: ദേവാലയത്തില്‍ പ്രതിഷ്ഠയ്ക്കണഞ്ഞൊരു നിങ്ങളെ ഭൂസ്വര്‍ഗ്ഗനാഥന്‍ ദൈവം പാവനാനുഗ്രഹമേറ്റം ചൊരിഞ്ഞെന്നും പാലിച്ചു കൊള്ളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ചിന്നിച്ചിതറിയ മക്കളെയൊന്നിച്ചു തന്നേക പുത്രനില്‍ ചേര്‍ത്ത ദൈവം നിങ്ങളങ്ങേയ്ക്കുമാപാവനാത്മാവിനും മന്ദിരമേകാന്‍ കൃപയേകട്ടെ ജനം: ആമ്മേന്‍ പുരോ: പാപവിമുക്തിയാല്‍ ദൈവ ഗേഹങ്ങളായ് രൂപാന്തരപ്പെട്ട നിങ്ങളെല്ലാം…
Continue Reading

ബലിപീഠ പ്രതിഷ്ഠ

പുരോ: ഉന്നതരാജ പുരോഹിത സ്ഥാനത്താല്‍ നിങ്ങളെ ഭൂഷിതരാക്കുമീശന്‍ സ്വന്തകര്‍മ്മങ്ങള്‍ വിശുദ്ധമായ് ചെയ്യുവാന്‍ നിങ്ങള്‍ക്കനുഗ്രഹമേകിടട്ടെ അങ്ങനെ ക്രിസ്തുവിന്‍ നിസ്തുലയാഗത്തില്‍ പങ്കുകൊള്ളാനും വരം തരട്ടെ ജനം: ആമ്മേന്‍ പുരോ: ഏകവിരുന്നില്‍ ക്ഷണിച്ചങ്ങിരുത്തിയും ഏകമാമപ്പത്താല്‍ പോഷിപ്പിച്ചും ധന്യത നിങ്ങള്‍ക്കു തന്ന ദൈവം- ചിത്ത മൊന്നായി വാഴാന്‍…
Continue Reading

ദമ്പതികള്‍ക്കുവേണ്ടി-3

പുരോ: കാനായിലന്നു വിവാഹഘോഷങ്ങളില്‍ ഭാഗഭാക്കായൊരു ക്രിസ്തുനാഥന്‍ നിങ്ങളെയും ബന്ധുമിത്രഗണത്തെയും നന്നായനുഗ്രഹിക്കട്ടെ നിത്യം ജനം: ആമ്മേന്‍ പുരോ: അന്ത്യം വരെ തന്‍ സഭയെ സ്‌നേഹിച്ചവന്‍ നിങ്ങളില്‍ സ്‌നേഹം ചൊരിഞ്ഞിടട്ടെ ജനം: ആമ്മേന്‍ പുരോ: ക്രിസ്തുനാഥന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുന്ന നിങ്ങളിലും നിത്യാനന്ദത്തിങ്കലെത്തിച്ചേരാനുള്ള പ്രത്യാശ…
Continue Reading

കന്യകാ പ്രതിഷ്ഠ-1

  പുരോ: സര്‍വ്വശക്തന്‍ പിതാവങ്കുരിപ്പിച്ചതാം നിങ്ങള്‍ തന്‍ ചിത്താഭിലാഷം പോലെ നിങ്ങള്‍ ചെയ്‌തൊരി പ്രതിജ്ഞയെ തമ്പുരാന്‍ ഭംഗം വിനാ കാത്തു രക്ഷിക്കട്ടെ ജനം: ആമ്മേന്‍ പുരോ: നിത്യകന്യാത്വ പ്രതിഷ്ഠ നിമിത്തമായ് ശുദ്ധ കന്യാജന ചിത്തങ്ങളില്‍ ആദ്ധ്യാത്മ സ്‌നേഹം പുലര്‍ത്തുന്ന യേശുവാം കര്‍ത്താവു…
Continue Reading

നിത്യ സന്യാസ വ്രത പ്രതിജ്ഞ-2

പുരോ: സംശുദ്ധമാമഭിലാഷങ്ങള്‍ മര്‍ത്യര്‍ ത- ന്നുള്ളില്‍ ജനിപ്പിച്ചു കാക്കുമീശന്‍ ഇന്നു നിങ്ങള്‍ ചെയ്ത സത്യ പ്രതിജ്ഞകള്‍ മങ്ങാതെ പാലിച്ചു ജീവിക്കുവാന്‍ അന്തരംഗത്തില്‍ പ്രകാശവും ശക്തിയും സന്തതം നല്‍കുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: നിങ്ങള്‍ വരിച്ചോരിടുങ്ങിയ പാതയില്‍ സമ്മോദം ക്രിസ്തുവില്‍ സ്വീകരിച്ച സോദരന്‍മാരുടെ…
Continue Reading

സ്‌ഥൈര്യലേപനദാനം

പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം തന്നു നിങ്ങള്‍ക്കു പുതിയ ജീവന്‍ മുന്നം ജലത്താലും പിന്നെയാത്മാവാലും തന്‍ പുത്രരാക്കിച്ചമച്ചുവല്ലോ എന്നുമാത്തമ്പുരാന്‍ പൈത്യക സ്‌നേഹത്തില്‍ നിങ്ങളെകാത്തു രക്ഷിച്ചീടട്ടെ ജനം:ആമ്മേന്‍ പുരോ: സത്യ പ്രബോധകനാം പാവനാത്മാവു നിത്യം സഭയില്‍ വസിക്കുമെന്ന് വാഗ്ദാനം ചെയ്ത തിരുസുതന്‍…
Continue Reading