Archives for News - Page 10
ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം ശൈലജ ടീച്ചറിന്
ന്യൂജേഴ്‌സി : തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ ദേശീയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്‌നം പുരസ്‌കാരം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. രത്‌ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്നതാണ് വനിതാരത്‌ന പുരസ്‌കാരം. ഈ പുരസ്‌കാരം പ്രകൃതി…
മഹാകവി അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം
തൃശ്ശൂര്‍ : ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും കലാകാരന്‍ ജെ.ആര്. പ്രസാദ് രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പെണ്‍കരുത്തിന്…
ബാല്യത്തില്‍ ഉറ്റവരില്‍നിന്നു തന്നെ നേരിട്ട ക്രൂരതകളെ അതിജീവിച്ച് ജീവിത വിജയം നേടിയ രഹനാസിന് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടും നാടും…
പി.ടി.ഉഷയ്ക്ക് ബിബിസി കായിക പുരസ്‌കാരം
ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ സംഭാവനക്ക് പി.ടി. ഉഷയ്ക്ക് ബിബിസി പുരസ്‌കാരം. കായിക രംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് ബിബിസി പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ കായികരംഗത്തെ പ്രതിഭകള്‍ക്കുള്ള പുരസ്‌ക്കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനാണ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ബിബിസി…
കേരളത്തിന്റെ അക്ഷരമുത്തശ്ശിക്ക് നാരീശക്തി പുരസ്‌കാരം
ഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ മികവുതെളിച്ച 20 സ്ത്രീകള്‍ക്ക് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മയ്ക്ക് നാരീശക്തി പുരസ്‌കാരം ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. 96ാം വയസ്സില്‍ പഠനത്തിനെത്തി…
നന്തന്‍കോട് വിനയചന്ദ്രന് പുരസ്‌കാരം
തിരുവനന്തപുരം: കേരളനടനം സപര്യാപുരസ്‌കാരത്തിന് നന്തന്‍കോട് വിനയചന്ദ്രന്‍ അര്‍ഹനായി. കേരളനടനത്തിന്റെ പ്രചാരത്തിനും അഭിവൃദ്ധിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ പ്രഥമ സപര്യാപുരസ്‌കാരമാണിത്. 13ന് വൈകീട്ട് നടനഗ്രാമത്തില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
തരിശുഭൂമിയെ വനമാക്കിയ പ്രകൃതി സ്‌നേഹി
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. ഈ ദ്വീപില്‍ ആയിരത്തി മൂന്നൂറിലധികം ഏക്കര്‍ വിസ്തൃതി വരുന്ന വനമുണ്ട്. നൂറിലധികം ആനകളും നാല് കടുവകളുമുള്ള ഈ വനം പക്ഷെ സ്വാഭാവികമായി ഉണ്ടായതല്ല. ജാദവ് പയെങ് എന്ന മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെ…
കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ്
128ാം കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ് ഇന്ത്യയുടെ 'വനമനുഷ്യന്' ജാദവ് പയങിന്. അസമിലെ ജോര്‍ഹട് സ്വദേശിയാണ് ജാദവ് പയങ്. ജാദവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ബ്രിട്ടിഷ് ഡെപ്യൂട്ടി കമ്മിഷന്‍ വ്യക്തമാക്കി.
വനിതസംരംഭകത്വ പുരസ്‌കാരം മൂന്നുപേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു…
കായകല്‍പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്
പയ്യന്നൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്പ പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്. ശതമാനം മാര്‍ക്കോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ…