Archives for മലയാളം - Page 5
ഒ.എന്‍.വിയുടെ ഉജ്ജയിനിയെപ്പറ്റി ഒരു സുഹൃല്‍സംവാദം
എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, എം.എം.ബഷീര്‍ എന്നിവരും ഒ.എന്‍.വിയും പങ്കെടുത്ത ഈ സുഹൃല്‍സംവാദം ഉജ്ജയിനി' എന്ന കാവ്യഗ്രന്ഥത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളതാണ്. എന്‍.പി: ഒ.എന്‍.വി ഉജ്ജയിനിക്കെഴുതിയ ഹസ്വമായ ആമുഖക്കുറിപ്പില്‍ ഇതെഴുതാനുണ്ടായ മൂന്നുനാലു കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു കാവ്യാഖ്യായിക എഴുതാനുള്ള ആന്തരപ്രചോദനമെന്താണ്? ഒ.എന്‍.വി: കാളിദാസകൃതികള്‍…
അരലക്ഷത്തിന്റെ ആഘോഷത്തിനുശേഷം
ഒരു സങ്കീര്‍ത്തനംപോലെ' എന്ന നോവല്‍ അമ്പതിനായിരം കോപ്പി വിറ്റഴിഞ്ഞശേഷമുള്ള പതിപ്പില്‍ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ആമുഖം. എനിക്കു ചിലതു പറയാനുണ്ട്. 1993ല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്കൊരുത്കണ്ഠയുണ്ടായിരുന്നു അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന്. മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന…
സോമനാഥന്‍ എന്ന ചരിത്രനോവലിന് സി.വി.കുഞ്ഞുരാമന്‍ എഴുതിയ മുഖവുര
ഈയാണ്ടത്തെ മധ്യവേനല്‍ ഒഴിവിനു ചരിത്രസംബന്ധമായ ചില ആഖ്യായികകള്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അവയില്‍ ചിലത് മലയാളത്തിലേക്ക് സംക്രമിപ്പിച്ചാല്‍ ഇംഗ്ലീഷ് പരിചയമില്ലാത്ത മലയാള വായനക്കാര്‍ക്ക് നിര്‍ദോഷമായ വിനോദത്തിനു ഹേതുവായിത്തീരുമെന്ന് എനിക്കുതോന്നി. ഈ വിചാരം എനിക്കുണ്ടായപ്പോഴേക്ക് ഒഴിവുദിവസങ്ങള്‍ എകദേശം അവസാനിക്കാറായി. അതുകൊണ്ട് ഈ ഒഴിവിനു തീര്‍ക്കാമെന്ന്…
കുഞ്ഞുണ്ണിമാഷിന്റെ മൊഴിമുത്തുകള്‍
പരസ്യം മറക്കുംരഹസ്യമോര്‍ക്കും സ്‌നേഹിക്കപ്പെടാത്തോരുംസ്‌നേഹിക്കാത്തോരും-കഷ്ടംചിറകുമുറിഞ്ഞ പറവപോലെയാകും. അഹന്തയുള്ളവര്‍ക്കബദ്ധം നിശ്ചയം കാന്തന്നു മുന്നിലും പിന്നിലും ഉള്ളിലും കാന്ത നടന്നുജീവിക്കുന്നവര്‍ക്ക്കിടന്നുമരിക്കേണ്ടി വരില്ല ആത്മാര്‍ഥമായ് വിളിപ്പോര്‍ത-ന്നുള്ളിലെത്തിടുമീശ്വരന്‍ മണ്ണെടുത്തോളൂവെള്ളമൊഴിച്ചോളൂകൂട്ടിക്കുഴച്ചോളൂപിന്നെ വേണ്ടതു ചെയ്യേണ്ടതുനിന്‍വിരലിന്‍ മനം ആണുകാമിക്കുംപെണ്ണുപ്രേമിക്കും കാടുണ്ടെങ്കില്‍കടലുണ്ടെങ്കില്‍കൂടുണ്ടെങ്കില്‍ കൂടീടാംകൂടീടുകിലോ കേടുണ്ടാം ഇഡ്‌ല്യോ ദോശ്യോ മാഷക്കിഷ്ടംനുണപറയാനായ് മടിയുള്ളതിനാല്‍ഇഡ്‌ലീം ദോശേം മാഷക്കിഷ്ടംനേരോ നുണയോ…
കുഞ്ഞുണ്ണി (കുട്ടേട്ടന്റെ ഉപദേശങ്ങള്‍)
കവിതയ്ക്കകവും പുറവുമില്ല കവിതായായാലും പദ്യം പദ്യത്തിന്റെരൂപത്തിലെഴുതണംഗദ്യം ഗദ്യത്തിന്റെ രൂപത്തിലും കവിത ധ്വന്യാത്മകമായിരിക്കണംഎന്നുവെച്ചാല്‍ അത് ആസ്വാദകന്റെ മനസ്സില്‍മുഴങ്ങിക്കൊണ്ടിരിക്കണം. മനസ്സിന്റെ ഭാഷയില്‍ പറഞ്ഞാലേ മനസ്സില്‍ തട്ടുകയുള്ളൂ സാമാന്യത്തെ വിശേഷമാക്കിയുംവിശേഷത്തെ സാമാന്യമാക്കിയുംകവിതയെഴുതാം. ചിന്തിക്കുന്നവന്റെ ബുദ്ധി വളരുംചിന്തിക്കാത്തവന്റെ ബുദ്ധി തളരും അമ്മ എന്നു പറയേണ്ടിടത്ത് മാതാവ് എന്നു…
വാതില്‍തുറപ്പാട്ട്
ഭാഷയിലെ നാടന്‍പാട്ട് ഗണത്തില്‍പ്പെടുന്നതാണ് കല്യാണപ്പാട്ട് എന്ന വിഭാഗത്തിലെ വാതില്‍തുറപ്പാട്ട്. ഓരോഭാഷയിലും കല്യാണപ്പാട്ട് ഓരോ പേരിലാണ് അറിയപ്പെടുന്നത്. കാശ്മീരിയില്‍ വനവൂര്‍, ഉര്‍ദുവില്‍ ജാല്‍വ, തെലുങ്കില്‍ വിയ്യാലവാരി പാടലു എന്നിങ്ങനെ. തമിഴില്‍ കല്യാണപ്പാട്ട് എന്നുതന്നെ.കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ വിവാഹച്ചടങ്ങുകള്‍ക്ക് വ്യത്യസ്തമായ ആഘോഷപ്പാട്ടുകളും ആചാരപ്പാട്ടുകളും ഉണ്ടായിരുന്നു.…
കഥയുടെ ജാലകങ്ങള്‍ (പി.വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ക്ക് കഥാകൃത്തു തന്നെ എഴുതിയ ആമുഖം)
എന്റെ എഴുത്ത് എന്റെ വീടാണ്. അതിന്റെ ജാലകങ്ങളാണ് കഥകള്‍. നാലുദിശകളിലേക്കും ജാലകങ്ങളുള്ള ഒരു വീട്. ഓരോ കഥയും എഴുതുമ്പോള്‍ ഞാന്‍ ആ വീട്ടിനകത്തു കടന്നിരിക്കും. എന്റെ മുന്നില്‍ ഒരു സ്വകാര്യലോകം തുറക്കും. ചിലപ്പോള്‍ അതു തുറന്നു കിടപ്പുണ്ടാകും. ചിലപ്പോള്‍ ഒരല്പം തുറന്ന്.…
യഥാര്‍ഥ ദര്‍ശനത്തെക്കാള്‍ സ്വപ്‌നദര്‍ശനം സുന്ദരം: ലളിതാംബിക അന്തര്‍ജനം
(ലളിതാംബിക അന്തര്‍ജനത്തിന്റെ സമ്പൂര്‍ണ കഥാസമാഹാരത്തില്‍ എടുത്തുചേര്‍ത്തിട്ടുള്ള കഥാകാരിയുടെ വാക്കുകള്‍) ജീവിതത്തിലുള്ള താത്പര്യമാണല്ലോ ജീവിതാവിഷ്‌കരണത്തിനും പ്രേരണ നല്‍കുന്നത്. നിറഞ്ഞുതുളുമ്പുന്ന ജീവിതപ്രേമത്തില്‍നിന്നേ നിറവുള്ള കലാസൃഷ്ടികള്‍ ഉടലെടുക്കുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങളില്‍നിന്നു നേടുന്ന നൈമിഷികമായ സംവേദനങ്ങള്‍ അന്തര്‍മണ്ഡലത്തില്‍ ലയിച്ച് അനുഭൂതിയായി മാറുന്നു. യാഥാര്‍ഥ്യത്തിന്റെ സത്യസന്ധതയും ഭാവനയുടെ നിറപ്പകിട്ടും ഒന്നുചേര്‍ന്ന്…
മഴമൊഴി, കുഞ്ഞുണ്ണിമാഷ്
ഇടവപ്പാതി കഴിഞ്ഞിട്ടുംമഴപെയ്യാത്തതെന്തെടോ? കോരപ്പുറത്തു കോന്തുണ്ണിപല്ലുതേക്കാത്ത കാരണം. അല്ലല്ല. സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ തുറന്നു, മഴയും തുടങ്ങി.മഴ പെയ്തില്ലെങ്കില്‍ വിഷമം. പയ്താല്‍ വിഷമം. അധികമായാല്‍ വിഷമം. കുറഞ്ഞാലും വിഷമം-ഓരോരുത്തര്‍ക്കും അവരവരുടെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് ആവശ്യമുള്ളത്ര പെയ്യുകയും ഒട്ടും പെയ്യാതിരിക്കുകയും വേണം. അല്ലെങ്കില്‍…
വിളക്കുപൊടി (വിലാസിനി-എം.കെ മേനോന്‍)
ഇണങ്ങാത്ത കണ്ണികള്‍ എന്ന നോവലില്‍ ആമുഖമായി ചേര്‍ത്ത നോവലിസ്റ്റിന്റെ കുറിപ്പ് മലയാള നോവല്‍സാഹിത്യം വൈവിധ്യമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണമായ ജീവിതത്തിന്റെ പുറംകോലായില്‍ മാത്രം ചുറ്റിത്തിരിയാതെ ഉള്ളില്‍ക്കടന്ന് മൂല്യങ്ങളാരായാന്‍ ചുരുങ്ങിയ തോതിലെങ്കിലുമൊരു ശ്രമം ഇന്നു നടന്നുവരുന്നുണ്ട്. ശുഭസൂചകമായ വികാസമാണിത്.എതെങ്കിലും, മനുഷ്യനെ നേരിടുന്ന എറ്റവും മൗലികമായ പ്രശ്‌നത്തെ-ജീവിതത്തിനെന്തെങ്കിലും…