Archives for മലയാളം - Page 4
നമ്പ്യാന്തമിഴ്
നമ്പ്യാന്മാര് കഥാകഥനത്തിനുപയോഗിച്ചിരുന്ന വിശേഷ വ്യവഹാരഭാഷ. സംസ്കൃത പ്രാതിപദികങ്ങള്‍ ധാരാളമായിച്ചേര്‍ന്ന ഭാഷ. സംസ്കൃതപദ ബഹുലമോ ആര്യശൈലീ നിബദ്ധമോ അല്ല. വിഭക്ത്യന്ത സംസ്കൃതമില്ലാത്തതിനാല്‍ ലീലാതിലകകാരന്‍ നന്വ്യാന്തമിഴിനെ മണിപ്രവാള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികള്‍. നമ്പ്യാന്തമിഴിനെപ്പറ്റി ആധികാരികമായ പരാമര്‍ശം…
സമസ്ത കേരള സാഹിത്യപരിഷത്ത് ചെറുചരിത്രം
പ്രമുഖ സാഹിത്യ സാംസ്കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. സാഹിത്യസമാജം എന്ന പേരില്‍ 1926 നവംബര്‍ 14നാണ് തുടങ്ങിയത്. ആറുമാസം കഴിഞ്ഞ് പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുകയും സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റുകയും ചെയ്തു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും പരിഷ്കാരവും പോഷണവും…
സമസ്യാപൂരണം
ഒരു ഭാഷാസാഹിത്യ വിനോദമാണ് സമസ്യാപൂരണം. സംസ്കൃത ഭാഷയിലാണ് ഈ സാഹിത്യ വിനോദത്തിന്റെ തുടക്കം. നാലു വരികളുള്ള സംസ്കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചുവച്ച് ഒരു വരി മാത്രം നല്കി ബാക്കി പൂരിപ്പിക്കാനായി ആവശ്യപ്പെടുന്നതാണ് സമ്പ്രദായം; ചിലപ്പോള്‍ ഒരു വരിയുടെ ഒരു…
സന്ദേശകാവ്യം
പദ്യസാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യം. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരില് ഒരാള്‍ ദൂതന് വഴി തന്റെ സന്ദേശം മറ്റൊരാള്‍ക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തില്‍ ശ്രീരാമന് ഹനുമാന്റെ പക്കല്‍ സീതയ്ക്കു ദൂതു നല്‍കുന്നതും, നളദമയന്തി കഥയില്‍ ദൂതുമായി…
ശൃംഖല (ചിഹ്നനം)
ചിഹ്നങ്ങൾ വിശ്ലേഷം ( ` )വലയം ( ( ) )കോഷ്ഠം ()ഭിത്തിക ( : )രേഖ ( ― )വിക്ഷേപണി ( ! )ബിന്ദു ( . )രോധിനി ( ; )അങ്കുശം ( , )ശൃംഖല ( -…
സന്ധി (വ്യാകരണം)
വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് വ്യാകരണത്തില്‍ സന്ധി എന്നുവിളിക്കുന്നത്. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വര്‍ണ്ണപരിണാമത്തിന് മുഖ്യകാരണം. ചിലപ്പോള്‍ സന്ധി വ്യാകരണപരമായ അര്‍ത്ഥത്തെത്തെയും കുറിക്കുന്നു. പദങ്ങള്‍ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങള്‍ തമ്മിലോ സന്ധിക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ണ്ണലോപവും വര്ണ്ണാഗമവുമുണ്ട്. ഭാഷാശാസ്ത്രത്തില്‍ രൂപസ്വനവിജ്ഞാനത്തിലാണ് സന്ധികാര്യം ചര്‍ച്ച…
കോവളം കവികള്‍
കേരളത്തില്‍ കഥാഗാനങ്ങളായ പാട്ടുകള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്-വടക്കന്‍ പാട്ടും തെക്കന്‍പാട്ടും. അതില്‍ തെക്കന്‍പാട്ട് വിഭാഗത്തിലുള്ളതാണ് രാമകഥപ്പാട്ടും ഭാരതംപാട്ടും. ഇവ രചിച്ചത് കോവളം കവികള്‍ എന്ന് പ്രഖ്യാതരായ അയ്യപ്പിള്ളി ആശാനും സഹോദരന് അയ്യനപ്പിള്ളി ആശാനും.രാമകഥപ്പാട്ട്, ഭാരതംപാട്ട് എന്നിവയാണ് കോവളം കവികളുടേതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍…
മലയാളത്തിലെ കീര്‍ത്തന സാഹിത്യവും മറ്റും
ദേവീദേവന്മാരെ പല കൃതികളിലും കവികള്‍ കീര്‍ത്തിക്കുന്നുണ്ടെങ്കിലും പതിനാറാം ശതകം മുതല്‍ നിരവധി സ്തോത്ര കൃതികളും പ്രാര്‍ഥനാഗാനങ്ങളും മലയാളത്തില്‍ ഉടലെടുത്തിട്ടുണ്ട്. എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം ഇതിലെല്ലാം മുന്നില്‍ നില്ക്കുന്നു. മലയാളികളുടെ തിരുക്കുറള്‍ എന്നാണ് ഹരിനാമകീര്‍ത്തനം അറിയപ്പെട്ടത്. മാല, മാലികകള്‍, പഞ്ചകങ്ങള്‍, ശതകങ്ങള്‍, ദശകങ്ങള്‍, കീര്‍ത്തനം…
ജയജയ കോമള കേരള ധരണി (ഗാനം)
കേരളത്തിന്റെ സാംസ്കാരികഗാനമാണ് ജയജയ കോമള കേരള ധരണി… എന്നു തുടങ്ങുന്ന ഗാനം. ബോധേശ്വരനാണ് ഗാനത്തിന്റെ രചയിതാവ്. 2014ലാണ് കേരളത്തിന്റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചത്.1938ല്‍ ബോധേശ്വരന്‍ രചിച്ച കേരളഗാനം ഐക്യകേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാരായ ശാരദാമണിയും…
കാവ്യശാസ്ത്രം
ഭാരതത്തിലെ പുരാതന വിജ്ഞാനസാഹിത്യത്തിലെ മുഖ്യശാഖയാണ് കാവ്യശാസ്ത്രം. കാവ്യമീമാംസ എന്നും സാഹിത്യശാസ്ത്രം എന്നും പറയാറുണ്ട്. ഭരതമുനിയുടെ കാലത്തു തുടങ്ങി ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിലാണ് ഇന്ത്യയിലെ കാവ്യമീമാംസ വികാസം പ്രാപിച്ചത്. ഗ്രീസിലെ കാവ്യമീമാംസപോലെ അതി പ്രാചീനം. ആധുനിക സാഹിത്യത്ത്വ വിചാരമെന്ന പോലെ ഇതും മറ്റനേകം വിജ്ഞാനശാഖകളോട്…
