Archives for മലയാളം - Page 8
അറബിമലയാള സാഹിത്യം
മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍,…
അക്ഷരശ്ലോകം
പ്രാചീനമായ ഒരു സാഹിത്യ വിനോദമാണ് അക്ഷരശ്ലോകം. മലയാളഭാഷയില്‍ മാത്രമാണ് ഇതുള്ളത്. ഹിന്ദിയിലെ അന്താക്ഷരി ഏതാണ്ടിതുപോലെയാണെങ്കിലും സാഹിത്യഗുണവും സംസ്കാരഗുണവും അക്ഷരശ്ലോകത്തിനാണ്. സംസ്കൃത വൃത്തങ്ങളിലുള്ള ശ്ലോകങ്ങളാണ് ചൊല്ലാറുള്ളത്. മത്സരമായും സദസ്സായും നിശയായും ഇതു നടത്തുന്നു. ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം…
സംസ്കൃതനാടകം
സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന നാടകങ്ങളെയാണ് സംസ്കൃതനാടകം എന്ന് പറയുന്നത്. ഇവ സംസ്കൃതരൂപകങ്ങൾ എന്നും അറിയപ്പെടുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ് ബി.സി.20- ാം കാലഘട്ടത്തിലെ സംസ്കൃതത്തിലെ രുപകങ്ങളുടെ ഉത്ഭവത്തെകുറിച്ചുള്ള പരാമർശം കാണുന്നത്. ഒരിക്കൽ ദേവമാർ ബ്രഹ്മാവിനെ സമീപ്പിച്ച് കണ്ണുകൾക്കും കാതുകൾക്കും ആനന്ദമുണ്ടാക്കുന്ന ഒരു വിനോദം ഉണ്ടാക്കാൻ…
സംസ്കൃതം
ഇന്ത്യയിലെ അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം . ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള…
സംഘക്കളി
കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു.ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു…
സംഘകാല സാഹിത്യം
സംഘകാല സമൂഹം പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്ടികളാണ് സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു. സംഘസാഹിത്യം എന്ന…
മലയാളനാടകവേദി
കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് ഷെയ്ക്സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തളവിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്…
നവരത്നങ്ങള്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒന്‍പത് പണ്ഡിതന്മാര് നവരത്നങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പേര് പ്രവര്‍ത്തന മേഖല പ്രധാന കൃതികള്ക്ഷപണകന് ജ്യോതിഷം ജോതിഷശാസ്ത്രംധന്വന്തരി വൈദ്യശാസ്ത്രംകാളിദാസന് കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളംഅമരസിംഹന് നിഘണ്ടുനിര്‍മ്മാണം അമരലിംഗം(നാമലിംഗാനുശാസനം)വരാഹമിഹിരന് ജ്യോതിഷം ബൃഹത്സംഹിതവരരുചി വ്യാകരണംശങ്കു…
വിജ്ഞാനശാസ്ത്രം
വിജ്ഞാനശാസ്ത്രം അറിവിന്റെ സ്വഭാവത്തേയും, പരിധികളേയും പരിമിതികളേയും സംബന്ധിച്ച തത്ത്വചിന്താശാഖയാണ്. വിജ്ഞാനസിദ്ധാന്തം എന്നും അത് അറിയപ്പെടുന്നു. ഇംഗ്ലീഷിലെ എപ്പിസ്റ്റെമോളജി എന്ന സമാനപദം ഗ്രീക്ക് ഭാഷയിലെ അറിവ്, ശാസ്ത്രം എന്നർത്ഥങ്ങളുള്ള എപ്പിസ്റ്റേം, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. വിജ്ഞാനശാസ്ത്രത്തിന്റെ പരിഗണനയിൽ വരുന്ന മുഖ്യപ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്:…
വിഭക്ത്യാഭാസം
മലയാള വ്യാകരണത്തിൽ വിഭക്തികളെക്കുറിച്ചുള്ള ചർച്ചയുടെ തുടർച്ചയാണ് വിഭക്ത്യാഭാസം. വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്. വിഭക്തിയുടെ…