തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‌ലീറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം ലഭിച്ചു. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി പി ഔസേഫിനാണ്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക അധ്യാപകനുള്ള (കോളേജ് തലം) പുരസ്‌കാരത്തിനു കണ്ണൂര്‍ എസ്എന്‍ കോളേജിലെ ഡോ. കെ അജയകുമാര്‍ അര്‍ഹനായി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് അക്കാദമിയിലെ അത്‌ലീറ്റ് സാന്ദ്ര ബാബു (സ്‌കൂള്‍തലം), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അത്‌ലീറ്റ് നിബിന്‍ ബൈജു (കോളേജ് തലം), ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ അത്‌ലീറ്റ് വി കെ വിസ്മയ എന്നിവര്‍ പുസ്‌കാരത്തിന് അര്‍ഹരായി. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്