നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്.

തെക്കനാംകോപൂരരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴ കൊള്ളുന്നല്ലോ
കിഴക്കനാം കോപൂരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ
വടക്കനാം കോപൂരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ
നാലൂമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്!
കനകമഴപെയ്യുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
കോതയാറു പെരുകുന്നേയ്
തെക്കുതെക്കുപള്ളീത്തെക്ക്
പുഞ്ചപ്പാടം കൊയ്യാന്‍ പോണേ
നാലുമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്
കനകമഴപെയ്യുന്നേയ്
വെള്ളിത്തക്കക്കൊച്ചൂകാളിയേ!
എന്റെനെര കൊയ്യരുതേ
തെക്കുതെക്കുപള്ളീത്തെക്കു
പുഞ്ചപ്പാടംകൊയ്യാന്‍പോണേയ്‌