ജില്ലാകേന്ദ്രം: ആലപ്പുഴ
ജനസംഖ്യ: 2,109,160
സ്ത്രീ-പു. അനുപാതം: 1079/1000
സാക്ഷരത: 92.56%
മുനിസിപ്പാലിറ്റികള്‍: ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍
താലൂക്കുകള്‍: ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര
ബേ്‌ളാക്കുകള്‍: തൈക്കാട്ടുശേ്ശരി സി.സി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മുതുകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, ഭരണിക്കാവ്, വെളിയനാട്.
മെയിന്റോഡുകള്‍: എന്‍.എച്ച് 17, എന്‍.എച്ച് 47, എന്‍.എച്ച് 49, എം.സി. റോഡ്, മൂന്നാര്‍ റോഡ്.
ഭൂമിശാസ്ത്രം: നദികള്‍, കനാലുകള്‍, ലഗൂണുകള്‍ എന്നിവകൊണ്ട് സമൃദ്ധമാണ് ആലപ്പുഴ. ഭരണിക്കാവ്, ചെങ്ങന്നൂര്‍ ബേ്‌ളാക്കുകളില്‍ ചില്ലറ കുന്നുകള്‍ ഒഴിച്ചാല്‍ മലകളോ പര്‍വ്വതങ്ങളോ ഇല്ലാത്ത ജില്ല. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി എന്നി താഴ്ന്നയിടത്തും വനമില്ല.

ചരിത്രം
പഴയകോട്ടയം, കൊല്ലം ജില്ലകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് 1957 ആഗസ്റ്റ് 17 നു രൂപീകരിച്ച ജില്ല. 1990 ഫെബ്രുവരി ഏഴിന് 'ആലപ്പി' എന്ന പേര് ആലപ്പുഴ എന്നാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇന്ത്യന്‍ വൈസ്രോയി കഴ്‌സന്‍ പ്രഭു 'കിഴക്കിന്റെ വെനീസ്' എന്ന് ആലപ്പുഴയെ വിളിച്ചു. ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ആലപ്പുഴയും കുട്ടനാടുമെല്ലാം.

പ്രത്യേകതകള്‍
കിഴക്കിന്റെ വെനീസ്.
ആസൂത്രിതമായി ഉണ്ടാക്കിയ നഗരം.
സമുദ്രനിരപ്പിനേക്കാള്‍ ഒന്നര മീറ്റര്‍ താഴ്ന്നയിടമായ കുട്ടനാട്ടിലെ നെല്‍കൃഷി വിസ്മയമാണ്.
ചാകരയ്ക്ക് പ്രസിദ്ധമായ ജില്ല
വള്ളങ്ങളുടെയും കളിയോടങ്ങളുടെയും നാട്.
വേലകളിയുടെ ജന്മസ്ഥലമായ കായംകുളം
ജനസാന്ദ്രത കൂടിയ ചെറിയ ജില്ല.
റിസര്‍വ് വനഭൂമിയില്ലാത്ത  ഏക ജില്ല.
പഴയകാല ബുദ്ധമതകേന്ദ്രം
ഓടനാട് രാജവംശത്തിന്റെ നാട്
നമ്പൂതിരിമാരുടെ ഏക രാജവംശമായ ചെമ്പകശേ്ശരി സ്ഥിതിചെയ്യുന്നു.
തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് (പോസ്റ്റല്‍ ഓഫീസ്) 1857 ല്‍ ആലപ്പുഴയിലാണ് സ്ഥാപിച്ചത്.

ശ്രദ്ധേയമായ സ്ഥലങ്ങളും സംഭവങ്ങളും:


അര്‍ത്തുങ്കല്‍ സെന്റ്‌സെബാസ്റ്റിയന്‍ ചര്‍ച്ച്, എടത്വപള്ളി, ചാവറഭവന്‍, മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്രം.
ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രം, അടിമനഇല്ലം, തണ്ണീര്‍മുക്കം ബണ്ട്, അനന്തപുരം കൊട്ടാരം.
അന്ത്രപ്പേര്‍ ഗാര്‍ഡന്‍സ്, ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം, ചീരപ്പന്‍ചിറ.
ചേര്‍ത്തല ശ്രീകാര്‍ത്ത്യായനിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഇട്ടിയച്യുതന്‍ സ്മാരകം.    

കൃഷ്ണപുരം കൊട്ടാരം
മാര്‍ത്താണ്ഡവര്‍മ്മ പണിയിച്ചതാണ് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം. കേരളത്തിന്റെ ചുവര്‍ചിത്രകലയുടെ ഇരിപ്പിടം. കേരളത്തില്‍ കണ്ടെടുത്ത ഏറ്റവും വലിയ ചുമര്‍ചിത്രമായ ഗജേന്ദ്രമോക്ഷം ഇവിടെയാണ്.

കരുമാടിക്കുട്ടന്‍
ശ്രീബുദ്ധന്റെ പതിനൊന്നാം നൂറ്റാണ്ടിലെ പ്രതിമ മാവേലിക്കരയില്‍.

കുമാരകോടി
പല്ലനയാറ്റിലെ കുമാരകോടിയില്‍ മഹാകവി കുമാരനാശാന്‍ സ്മാരകം. പല്ലനയാറ്റിലെ റിഡീമര്‍ ബോട്ടപകടത്തിലാണ് ആശാന്‍ മരിച്ചത്.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
അമ്പലപ്പുഴ പാല്‍പ്പായസത്തിന് വിഖ്യാതമായ ക്ഷേത്രം. ചുറ്റമ്പലത്തിനകത്തെ ചുവരില്‍ ദശാവതാരം ആലേഖനം ചെയ്തിട്ടുണ്ട്. ഓട്ടന്‍തുള്ളലിന്റെ സാഹിത്യരൂപമായ തുള്ളല്‍ക്കഥ രചിച്ച കുഞ്ചന്‍നമ്പ്യാര്‍ ഈ ക്ഷേത്രത്തിലെ കലാകാരനായിരുന്നു.