സര്‍ഗം ആറ്

 

 

ശ്ലോകം

അഥ താം ഗന്തുമശക്താം
ചിരമനുരക്താം ലതാഗൃഹേ ദൃഷ്ട്വാഃ !
തച്ചരിതം ഗോവിന്ദേ
മനസിജമന്ദേ സഖീ പ്രാഹ !!

പരിഭാഷ

വിരഹവിഹിതമാമാലസ്യഭൂമ്‌നാ നടപ്പാന്‍
വിരവൊടു വഹിയാ ഹാ രാധികയ്ക്കപ്രകാരം
സരസസരസയാമത്തോഴി ചെന്നാശു നത്വാ
സരളത കരുതീടും കൃഷ്ണനോടാബഭാഷേ