പത്തൊമ്പതാം അഷ്ടപദി ഭാഷ
(മുഖാരി ത്ധമ്പ)

 

കുറേയെങ്കിലും ഭവതി പറയുമെങ്കില്‍ പല്ലുകടെ
നെറിയാകുന്ന വെണ്ണിലാവെന്റെ ധീയാം
അറയില്‍ നിന്നു ഭീയാമന്ധകാരത്തെ കളഞ്ഞീടട്ടെ
നിറയട്ടക്ഷിചകോരം രണ്ടിനും

പ്രിയേ കേള്‍ക്ക വാക്യം പ്രിയേ കേള്‍ക്ക വാക്യം
കലഹമരുതെന്നോടൊരുനാളും കമനീ മദനാഗ്‌നി
മാ മെരിപൊരിയെ നയിക്കുന്നു കാമുകി മഖാബ്ജ
മധുപേയം (പ്രിയേ കേള്‍ക്ക )

എന്നോടു ഭാവിച്ച കോപം പോയില്ലെങ്കി
ലെന്നോമലേ നയനശരമെയ്കകാമം
പിന്നെ കൈകളേക്കൊണ്ടു പിടിച്ചുകെട്ടീടുക നീ
തമ്പി ദന്തങ്ങളെകോര്‍ക്ക തളിരോഷ്‌ഠേ (പ്രിയേ കേള്‍ക്ക…..)

നീയേ മമ ഭൂഷണം, നീയേ മമ ജീവനം
നീയേ സംസാരാംബുധിരത്‌നം
നീയെന്നെയനുസരിച്ചീടണമെപ്പോഴും
ആയതിനു ഞാനെത്ര ചെയ്യുന്നു യത്‌നം (പ്രിയേ കേള്‍ക്ക…..)

കരിംകൂവളപ്പൂപോലെ കറുത്ത നിന്റെ ലോചനം
രക്തകുഞ്ജനിറമായി , കൊള്ളാം
കരുതുന്നകാമശരഭാവംകൊണ്ടു കൃഷ്ണനെയും
രഞ്ജിപ്പിച്ചുവെങ്കിലതിരമ്യം (പ്രിയേ കേള്‍ക്ക…..)

കൊങ്കരണ്ടുമായ പൊന്‍കുടങ്ങളുടെ മീതെ
പങ്കജാക്ഷീമണിമഞ്ജരി തേ
സംഘടിപ്പിക്കപ്പെട്ടു തവ ജഘനമണ്ഡലേ
ജംഘയോളം താന്നൊരുഞാണും (പ്രിയേ കേള്‍ക്ക…..)

സ്ഥലജലജം ജയിക്കും നിന്‍കഴല്‍തലയുഗത്തുങ്കല്‍ ഞാന്‍
നലമോടലകതകംകൊണ്ടലങ്കാരം
കലനംചെയ്വാനുരചെയ്കകാമിനീ കടാക്ഷിക്ക
കലക്കുന്നു കരളിനെക്കാമന്‍ (പ്രിയേ കേള്‍ക്ക…..)

മദനവിഷമരുന്നായ പദപല്ലവം തലയില്‍
തരിക മമ ഞാന്‍ മയങ്ങും മുമ്പേ
വദനകമലപ്പൂവു വാടുന്നു കാമന്റെ
കദനക്കനലിന്റെ ചൂടേറ്റു (പ്രിയേ കേള്‍ക്ക…..)

പത്മാവതീരമണ ജയദേവകൃതി കേള്‍ക്ക
സത്മായതാം ഭക്തിക്കന്തരംഗം
പത്മനാഭനേയും മാര്‍ത്താണ്ഡമന്നനേയും
ഛത്മം വിനാ ഞാന്‍ തൊഴുന്നേന്‍ (പ്രിയേ കേള്‍ക്ക…..)

ശ്ലോകം

പരിഹര കൃതാതങ്കേ ശങ്കാം ത്വയാ സതതം ഘന
സ്തനഘനയാക്രാന്തേ സ്വാന്തേ പരാനവകാശിനി.

വിശതി വിതനോരന്യോ ധന്യോ ന കോപി മമാന്തരം
സ്തനഭരപരീരംഭാരംഭേ വിധേഹി വിധേയതാം

വ്യഥയതി വൃഥാ മൗനം തന്വി പ്രപഞ്ചയ പഞ്ചമം
തരുണി മധുരാലാപൈസ്താപം വിനോദയ ദൃഷ്ടിഭി
സുമുഖി വിമൂഖീഭാവം താവദ്വിമുഞ്ച ന മുഞ്ചമാം
സ്വയമതിശയ സ്‌നിഗ്‌ദ്ധോ മുഗ്‌ദ്ധേ പ്രിയോയമുപസ്ഥിത

മുഗ്‌ദ്ധേ വിധേഹി മയി നിര്‍ദ്ദയദന്തദംശ
ദോര്‍വ്വല്ലിബന്ധനിബിഡസ്തന പീഡനാനി
ചണ്ഡി ത്വമേവ മൃദുമഞ്ചന പഞ്ചബാണ
ചണ്ഡാലകാണ്ഡുദലനാദസവ പ്രയാന്തു

ബന്ധുകദ്യുതിബാന്ധവോയമധര സ്‌നിഗ്ദ്ധാ മഘുകഛവി
ര്‍ഗ്ഗണ്ഡേ ചണ്ഡി ചകാസ്തി നീലനളിന ശ്രിമോചനം ലോചനം
നാസാന്വേതിതിലപ്രസൂനപദവീം കുന്ദാഭദന്തി പ്രിയേ
പ്രായസ്ത്വന്മുഖസേവയാ വിജയതേ വിശ്വം സപുഷ്പായുധ

ദൃശൗതവ മദാലസേ വദനമിന്ദു മത്യമ്പിതം
ഗതിസ്തവ മനോരമാ വിജിതഹംഭ മുരുദ്വയം
രതിസ്തവ കലാവതീ രുചിരചിത്രലേഖേഭ്രുവാ
വഹോ! വിബുധയൗവനം വഹസി തമ്പി പൃത്ഥീഗതാ

ശശിമുഖി തവഭാതി ഭംഗുരഭ്രൂ
ര്‍യ്യൂവജന മോഹകരാള കാളസര്‍പ്പീ
തദുദിത വിഷഭേഷജന്ത്വി ഹൈകാ
ത്വദധര ശിഥുസുധൈവ ഭാഗ്യഭോഗ്യാ

പ്രിതിം വസ്തനുതാം ഹരി കുവലയാ പീഡേ സാര്‍ദ്ധം രണേ
രാധാപീനപയോധരസ്മരണകൃല്‍ കുംഭേന സംഭേദവാന്‍
യത്ര സ്വിദ്യതി മീലതി ക്ഷണമഭുല്‍ ക്ഷിപ്തദ്വിപേപിക്ഷണാല്‍
കംസസ്യാഥ ബലേജിതം ജിതമിതി വ്യാമോഹകോലാഹല.