ആദ്യ പെരുമാക്കന്മാർ:
അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പരദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും ക്ഷത്രിയ സ്ത്രീയെയും കൂട്ടിക്കൊണ്ടു പോന്നു. ക്ഷത്രിയസ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരിപ്പു. അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയരത്രെ ആകുന്നത എന്നൊരുമിച്ചു സമയം ചെയ്തു. ആ പരപ്പു കുറ ഞ്ഞോന്നു പറവാനുണ്ടു: അതു വേണ്ടാ വിശേഷിച്ചു അന്നു കൊണ്ടുവന്ന ക്ഷത്രിയന്നു ചേരമാൻ-കേരളൻ പെരുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലെ രാജാവ്. ചോഴമണ്ഡലത്തിലെ രാജാവു ചോഴപ്പെരുമാൾ, പാണ്ടിമണ്ഡലത്തിലെ രാജാവ് പാണ്ടിപ്പെരുമാൾ എന്നും കുലശേഖരപ്പെരുമാൾ എന്നും ചൊല്ലുന്നു ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു ൪ ഖണ്ഡം. ഗോകർണ്ണത്തിൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാജ്യം. പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തോളം കൂവരാജ്യം. പുതുപട്ടണത്തിൽ നിന്നു കന്നെറ്റിയൊളം കേരളരാജ്യം. കന്നെറ്റിയിൽ നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും പേർ. കേരളത്തിൽ ൧൧ അനാചാരം, പരദേശത്തു ൨൨ അനാചാരം.
മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പോൾ, ബ്രാഹ്മണർ കൈ പിടിച്ചു സമയം ചെയ്തു ഇപ്രകാരം “ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെട്ടാലൊ ആപത്തുകൾ ഉണ്ടായാലൊ അന്നു ഞങ്ങൾ രാജ്യകാർയ്യങ്ങൾ തന്നെ വ്യാപരിക്കും പൊൾ, അത് എന്ത് നിങ്ങൾ എന്നെ കല്പിച്ചതിന്റെ ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു എന്നു രാജാ പറക മാത്രം ഉണ്ടു. ബ്രാഹ്മണരോട് ചോദ്യം വേണ്ട” എന്നിട്ട് ഇന്നും ഓരൊ അപരാധങ്ങൾ ഉണ്ടായാൽ “നിങ്ങൾ തന്നെ വ്യവഹരിക്കുന്നു എന്തു നിങ്ങൾ നമ്മോട് അന്യായപ്പെടാഞ്ഞു” എന്നു പറക മാത്രം ഉണ്ടു. അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരിച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്തു കൊടുക്ക ചെയ്തതു. അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു; അത് ഇന്നും വിരുത്തിവൃത്തിഎന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും കൊടുത്തു; അല്ലൂർ കൊടുങ്ങല്ലൂർ പെരുങ്കോവിലകം എന്നു കല്പിച്ചു.
Leave a Reply