പറുങ്കി, ലാന്താ, പരിന്തിരീസ്സ്, ഇങ്കിരിസ്സ് എന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ അതാത് ദ്വീപുകളിൽ കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുടങ്ങി ഇരിക്കുന്നു. ചാലിയർ പരദേശത്തു നിന്നു വന്നു, തെരു കെട്ടി നെയ്തു തുടങ്ങിയവർ ചെട്ടിയാർ, ചെടർ  തീയരും എന്ന ദ്വീപിങ്കന്നു വന്നവർ മരം കയറ്റും മൂർച്ചയും കാച്ചും വാണിഭവും അവരിൽ തണ്ടായ്മസ്ഥാനമുണ്ടു. കാവുതിയൻ ക്ഷുരകൻ അവരോട് കൂട മുകർവർ മുകയർ പുഴയിൽ മീൻ പിടിക്ക. മുക്കുവരും കടവർ വല കെട്ടി മീൻ പിടിക്ക, തോണി കടത്തുക, കെട്ടെടുക്ക  വന്നവർ എന്നു പറയുന്നു. കമ്മാളർ കർമ്മാളർ ഐവർ ഐങ്കുടി എന്നും നാൽവർ എന്നും പറയുന്നു. അതിൽ ബ്രാഹ്മണൻ ആചാരി ആശാരി മരംവെട്ടി കുറെക്ക. ക്ഷത്രിയൻ തട്ടാൻ പെരുന്തട്ടാൻ ആഭരണവും വിഗ്രവും ഉണ്ടാക്കുക. ചൊഴിതട്ടാൻ കമ്മട്ടം പുക്കു പണമടിക്ക, പൊൻവാണി ചക്രകുത്തിയാർക്കു കുത്തുപണി. വൈശ്യൻ മൂചാരി മൂശാരി ഓട്ടു പണി, പൂജാപാത്രങ്ങൾ മറ്റും വാർത്തുണ്ടാക്കുക.ശൂദ്രൻ കൊല്ലൻ പെരുംകൊല്ലൻ ഇരിമ്പു പണി. ചെമ്പുകൊട്ടി ചെമ്പൊട്ടി ചെമ്പു പണി. കമ്മാളരിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞു പോയവർ നാല് കൊല്ലർ, അതിൽ തീകൊല്ലൻ, കരുവാൻ, അമ്പുകെട്ടിക്കൊല്ലൻ, പടക്കുറുപ്പു, വില്ലുഴിക,അമ്പുകെട്ടുക, പയറ്റിക്ക. പലിശക്കൊല്ലൻ, കിടാരൻ പലിശ എടുത്തു കൊടുക്ക, തോല്പണി. വാൾകൊല്ലൻ(കടച്ചകൊല്ലൻ) ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക, കൂലിച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടികുറുപ്പു കുന്തവടി തീർക്ക. പരകുറുപ്പ് കുമ്മായം ഉണ്ടാക്കുക. പരവൻ കാട്ടുക്കുറുപ്പു, വേലക്കുറുപ്പു. വേലൻ, പേറ്റി, ചികിത്സ,, ശസ്ത്രപ്രയോഗവും സൂതികാകർമ്മവും. പാണർ മുന്നൂറ്റൻ, അഞ്ഞൂറ്റൻ, വേലൻ, പരവൻ, മരം ഏറുക, കളം മനിയുക, കെട്ടിയാട്ടം, കുളി അടക്കുക, ഒടി തീർക്ക, മന്ത്രവാദം. കമ്മാളർക്കു അടിമയായി നിൽക്കുന്നു.അതിൽ ൪ വക മൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി ഇവർ ഒന്നു തന്നെ. വണ്ണാൻ മണ്ണാൻ, പെരുവണ്ണാൻ. ഏറ്റും മാറ്റും കെട്ടിയാട്ടം ചാഴിയും പുഴുവും വിലക്കുക മന്ത്രവാദം കുത്തുപണി. പിന്നെ കണിശൻ കണിയാൻ ജ്യോതിശാസ്ത്രം, മന്ത്രവാദം, നാല്പതീരടിസ്ഥാനത്തിൽ ആയുധം എടുത്തുകൊടുക്ക, കളരിയിൽ ആചാര്യസ്ഥാനം, കൂട്ടം ബാധതിരിക്ക. വേട്ടുവർക്കു ഉപ്പു വിളെക്കുക, മണ്പണി. പുള്ളുവന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപ്പണി. പിന്നെ കുന്നുവാഴികൾ ൧൬ വംശം എന്ന് പറയുന്നു. പുളിയർ (ഇവർക്ക്‌ കുറുമ്പിയാതിരി കുന്നിൻകൂർ വാഴ്ച വെട്ടിയടക്കം, കെട്ടിപാച്ചൽ നായാട്ടു, പട, കൂലിച്ചേകം, അവകാശങ്ങൾ കൊടുത്തു. മലയിൽ പണിയന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണിക്കർ, മാവിലവർ, കരിമ്പാലർ, തുളുവർ, കുളുവർ കാട്ടുവാഴ്ച, നായാട്ടു, വല്ലിപ്പൊഴുത്തി, ഇറയവൻ, എറവാളൻ, തേൻ കുറുമ്പർ, മലയർ, കള്ളാടിമാർ (ഏറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളർ പെരാളർ, ഉള്ളാളർ, ഉള്ളവർ മലയാളർ, കുറുമ്പർ, പല വിത്തുകളും എടുക്ക. മൂത്തൊരൻ (നായാട്ടു വലകെട്ടുക ഉറി മിടക) കുറവൻ വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാംസം ഭക്ഷിക്ക, പുല്പായിടുക. പറയൻ (പറയിപെറ്റ പന്തീരുകുലം വായില്ലാകുന്നിലപ്പൻ പരദേവത, കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭക്ഷിക്ക. ചെറുമരിൽ കയറിയവർ ഇരുളർ, എരളൻ, കണക്കരും, ഒടുക്കം പുലയരും പായുണ്ടാക്കുക നായാടികളും നായടിച്ചു തിന്നുക.