രാഘവ വാക്യമേവം കേട്ടു ഭൂപതി
ശോകേന നന്ദനന്‍ തന്നോടു ചൊല്‌ളിനാന്‍:
സ്ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപെ്പടാ
അല്‌ളായ്കിലെന്നോടു സത്യദോഷം പറ്റു
മലേ്‌ളാ കുമാര! ഗുണാംബുധേ!രാഘവ!
പൃഥ്വീപതീന്ദ്രന്‍ ദശരഥനും പുന
രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാന്‍:
ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ!
ഹാ രാമ! ഹാഹാ മമ പ്രാണ വല്‌ളഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ?
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം
തന്നില്‍ ഗമിയ്ക്കുന്നതെങ്ങനെ നന്ദന?
എന്നിത്തരം പലജാതി പറകയും
കണ്ണുനീരാലോല വാര്‍ത്തു കരകയും
നന്നായ് മുറുകെമുറുകെത്തഴുകയും
പിന്നെച്ചുടുചുടെ ദീര്‍ഘമായ് വീര്‍ക്കയും
ഖിന്നനായോരു പിതാവിനെക്കണ്ടുടന്‍
തന്നുടെ കയ്യാല്‍ കുളുര്‍ത്തജലം കൊണ്ടു
കണ്ണും മുഖവും തുടച്ചു രഘുത്തമന്‍
ആശേ്‌ളഷനീതിവാഗ്വൈഭവാദ്യങ്ങളാ
ലാശ്വസിപ്പിച്ചാന്‍ നയകോവിദന്‍ തദാ
എന്തിനെന്‍ താതന്‍ വൃഥൈവ ദു:ഖിയ്ക്കുന്ന
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്കു
ശക്തിപോരായ്കയുമില്‌ളിതു രണ്ടിനും
സോദരന്‍ നാടു ഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവന്‍
ഓര്‍ക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതില്‍
സൌഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍
ഏതുമേ ദണ്ഡമില്‌ളാതെ കര്‍മ്മം മമ
മാതാവെനിയ്ക്കു വിധിച്ചതു നന്നലേ്‌ളാ
മാതാവു കൌസല്യ തന്നെയും വന്ദിച്ചു
മൈഥിലിയോടും പറഞ്ഞിനി വൈകാതെ
പോവതിന്നായ് വരുന്നേനെന്നരുള്‍ ചെയ്തു
ദേവനും മാതൃഗേഹം പുക്കതു നേരം