സ്വപ്‌നസന്നിഭം വിചാരിക്കിലില്‌ളാതൊന്നലേ്‌ളാ
വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട.
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്‌ളാം.
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍.
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്‌സും ചിത്തമൂലപ്രകൃതിയെന്നിതെല്‌ളാം
ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതലേ്‌ളാ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടലേ്‌ളാ നാമം. 640
എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും
നിര്‍ണ്ണയം പരമാത്മാ നിശ്ചലന്‍ നിരാമയന്‍.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതുമോര്‍ക്കില്‍
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും.
ഭേദമേതുമേയില്‌ള രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരലേ്‌ളാ.
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്ടനായ് സദാകാലം 650
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്തു നിജ
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്തുകൊണ്ടു
നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ
സത്യത്തെസ്‌സമാശ്രയിച്ചാനന്ദസ്വരൂപനായ്
മാനസവചനദേഹങ്ങളെയടക്കിത്ത
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി
ലനഹങ്കാരത്വേന സമഭാവനയോടും 660
സര്‍വാത്മാവാകുമെങ്കലുറച്ച മനസേ്‌സാടും
സര്‍വദാ രാമരാമേത്യമിതജപത്തൊടും
പുത്രദാരാര്‍ത്ഥാദിഷു നിസ്‌നേഹത്വവും ചെയ്തു