ഓരൊന്നിങ്ങോട്ടുരയ്ക്കുന്നതിനു മറൂവച-
സ്സോതിയില്ലെങ്കിൽ നിന്നെ-
പ്പാരം നിസ്സാരനെന്നോർത്തഹമിഹ നിതരാ-
മിന്നു നിന്ദിക്കയെന്നേ
പാരാതെ പാർത്തിടൂ നീ പരമിതിനിടയാ-
ക്കേണ്ട വേഴ്ചയ്ക്കിതേതും
പോരാതെ വന്നുപോമെന്നൊരു വഴി കരുതി-
ത്തെല്ലുടൻ ചൊല്ലിടുന്നെൻ.        11

ശങ്കാഹീനം ശശാങ്കാമലതരയശസാ
കേരളോല്പന്നഭാഷാ-
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ-
ദേവഹര്യക്ഷവര്യൻ
ഹുങ്കാരാത്തോടെതിർക്കും കവികരിനിടിലം
തച്ചുടയ്ക്കുമ്പോൾ നിന്ദാ-
ഹുങ്കാരംപൂണ്ട നിയ്യാമൊരു കുറുനരിയെ-
ക്കുസുമൊ കുന്നിപൊലും        12

കാത്തുള്ളിലച്യുത! കവിത്വമതോ വല്ലാ-
തിത്തുള്ളൽ വേണ്ട വഴിയില്ലവതാളമാകും
ചേർത്തുള്ളിലായതു നിനച്ചൊരു മുക്കിൽ മങ്ങി-
പ്പാർത്തുള്ള കാലമൊരുമട്ടിലിരിക്ക നല്ലൂ.        13

തുഷ്ടിയോടു മതി പുഷ്ടിയുള്ളൊരു വി-
ശിഷ്ടരാം കവിവരിഷ്ടർ കു-
മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയ-
മൊട്ടുമോർക്കിലിഹ കിട്ടുമോ?

 

നാട്ടിൽ നല്ല പുകൾനട്ട നമ്മൊടതി-
ധൃഷ്ടനായി നിലവിട്ട നീ
കഷ്ടമെന്തിനെതിരിട്ടിടുന്നു വഴി-
മുട്ടിടും പൊറുതി കെട്ടിടും.        14

മിഴിച്ചിങ്ങിരുന്നാൽ കണക്കല്ല പാരം
പഴിചുള്ള ദുർവ്വാഗ്വിഷം മേ ഹൃദന്തേ
ഒഴിക്കുന്നഹോ! പിന്നെയും പിന്നെയും നീ-
യൊഴിക്കുന്നമട്ടല്ലിതൊട്ടല്ല കഷ്ട്ടം.        15