Keralaliterature.com
Keralaliterature.com

Keralaliterature

  • Home
  • എഴുത്തുകാര്‍
  • കൃതികൾ
  • ക്ലാസിക്
    • മണിമഞ്ജുഷ (കാവ്യസമാഹാരം)
    • നാരായണീയം
    • അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌
      • ബാലകാണ്ഡം
      • ആരണ്യകാണ്ഡം
      • അയോദ്ധ്യാകാണ്ഡം
      • സുന്ദരകാണ്ഡം
  • സംസ്‌കാരമുദ്രകള്‍
  • നാടന്‍ പാട്ടുകള്‍
  • സംഗീതം
  • News
  • ക്വിസ്
  • അലങ്കാരം
  • വൃത്തം
  • വ്യാകരണം
  • കടംകഥകള്‍
  • മലയാളം
    • വിപരീത പദങ്ങള്‍
    • പര്യായ പദങ്ങള്‍
    • അലങ്കാരം
    • തെറ്റും ശരിയും
  • ഭാഷാജാലം
  • ഭാഷാ ജാലകം
  • Contact Us

കല്ലോലമാല (കവിതാസമാഹാരം)

admin May 10, 2018 കല്ലോലമാല (കവിതാസമാഹാരം)2018-06-20T20:20:15+05:30 ക്ലാസിക്, ക്ലാസിക്‌ No Comment

ഒരു കാവ്യഖണ്ഡം

[താഴെ കൊടുത്തിരിക്കുന്ന ഈരടികൾ ഷെല്ലിയുടെ Ozymandias (of Egypt) എന്ന കവിതയുടെ ആദ്യവരികളുടെ പരിഭാഷയാണ് ; ഒരു കാവ്യഖണ്ഡം.]

ഉജ്ജ്വലപ്രാചീനസംസ്കാരസംപുഷ്ടി-
യുൾകൊണ്ടിടുമൊരു നാട്ടിൽനിന്നങ്ങനെ,
വന്നെത്തിടുമൊരു സഞ്ചരിയെക്കണ്ടി-
തന്നു ഞാ, നോതിനാനിത്ഥമെന്നോടവൻ:

“മുക്തഗാത്രാകാരഭീമങ്ങൾ, നില്പു ര-
ണ്ടശ്മപാദങ്ങൾ കൊടുംമരുഭൂമിയിൽ
താഴത്തു, മണ്ണി, ലവയ്ക്കടുത്തായ്, പാതി
താണു കിടപ്പു വികൃതമൊരു മുഖം
തിങ്ങും മദവുമധികാരഗർവ്വവും
മങ്ങിച്ചുളുങ്ങിയ ചുണ്ടും ചുളികളും
ഓതുന്നിതാ വികാരങ്ങൾ സുസൂക്ഷ്മമാ-
……………………………………………..”

ഒരു വാനമ്പാടിയോട്’

(ഷെല്ലി)

സ്വാഗതമാനന്ദാത്മൻ, വിണ്ണിലോ തദുപാന്ത-
ഭാഗത്തോ നിന്നുംകൊണ്ടു നിൻപൂർണ്ണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോ ദിവ്യ-
കാവ്യത്തിൽ ഗാനാമൃതപുണ്യനിർഝരികയായ്
ഇക്ഷിതിയിങ്കലൊഴുക്കുന്നല്ലോ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!

ധരണീതലം വിട്ടു മേലോട്ടു മേലോട്ടു നീ-
യൊരു ചെങ്കനൽമേഘമെന്നപോലുയരുന്നു;
ആനീലമായീടുമൊരത്യഗാധതയിങ്ക-
ലാലോലപക്ഷം വീശിവീശി നീ വിഹരിപ്പൂ.
ഗാനധോരണി തൂകിത്തൂകി നീ പറക്കുന്നു
വാനിങ്കൽ പാറിപ്പാറിത്തൂകുന്നു ഗാനങ്ങൾ നീ.

 

മുകളിൽ ചൊകചൊകെയായണിനിരന്നു ന-
ന്മുകിൽമാലകൾ മേന്മേൽത്തെളിഞ്ഞു മിന്നീടവേ,
താണതാം തപനന്റെ തങ്കമിന്നലിലാണ്ടു
ചേണെഴും വിഹായസ്സിൽ നീളെ നീ പാഞ്ഞീടുന്നു.
പാടേ തന്നാലംബമാമാകാരം പരിത്യജി-
ച്ചോടുവാനടുത്താരംഭിച്ചുള്ളൊരാനന്ദം പോൽ!

മങ്ങിയ കടുംചോപ്പുകലർന്ന സായന്തനം
ഭംഗ്യാ നീ പായുന്നതിൻ ചുറ്റുമായുരുകുന്നു.
പരക്കും പകലിന്റെ പാരമ്യപ്രഭയിങ്കൽ
സുരലോകത്തിലുള്ള താരകത്തിനെപ്പോലെ!
നീയദൃശ്യനാണെന്നാലപ്പോഴും നിന്നാനന്ദ-
പീയൂഷമേലും വ്യക്തകളഗാനം ഞാൻ കേൾപ്പൂ

ആ വെള്ളിത്തേജോഗോളത്തിങ്കൽനിന്നുതിരുന്നു
തൂവെള്ളക്കതിരുകൾ വിശിഖങ്ങളെപ്പോലെ!
ആയതിൽ തേജസ്സെല്ലാം പുലർകാലത്തിൽത്തേഞ്ഞു
മായുന്നൂ കാണാനാകാത്തതുപോൽ മന്ദംമന്ദം.
എന്നാലും നമുക്കറിഞ്ഞീടാമതദ്ദിക്കിലു-
ണ്ടെന്നതു –നീയുമേവം ലസിപ്പൂ കാണായ്കിലും!

അന്തരീക്ഷവും ധരാതലവും നിൻഗീതത്താൽ
സന്തതമൊരുപോലെ മറ്റൊലിക്കൊണ്ടീടുന്നു.
ഒരു കാർമുകിൽപോലും നിർമ്മലനിശീഥത്തിൽ
രാകാധിനാഥൻ പെയ്യും ചന്ദ്രികാപൂരത്തിനാൽ
നാകമണ്ഡലം കവിഞ്ഞൊഴുകുന്നതുപോലെ.

എന്താണ് നീയെന്നൊട്ടും ഞങ്ങളിന്നറിവതി-
ല്ലെന്തിനോടുപമിക്കും നിസ്തുലനാകും നിന്നെ?
ചേലിൽ വാർമഴവല്ല്ലു നിഴലിപ്പിക്കും മേഘ-
മാലിക പൊഴിച്ചീടും സൗന്ദര്യകണികകൾ,
കാണുവാനത്രയ്ക്കിമ്പമില്ലല്ലോ തവ ദിവ്യ-
ഗാനത്തിൻ സുധാധാരയാസ്വദിപ്പതിനോളം.

ജയബോധത്താൽ ധരാവലയമനുകമ്പാ-
മയമായ്ത്തീർന്നു ഭീതിയൊഴിയുന്നതുവരെ
തത്ത്വചിന്തനത്തിന്റെ സുപ്രഭാപടലത്തി-
ലെത്രയും നിഗൂഹിതസത്വനായനാരതം.
അർത്ഥനയെന്യേ ദിവ്യമന്ത്രങ്ങൾ പാടിപ്പാടി
മെത്തിടും മുദാ വാണിടുന്നൊരു കവിയെപ്പോൽ.

 

പ്രണയഭാരം താങ്ങുമാത്മാവിനാശ്വാസം, ചെ-
റ്റണയിക്കുവാൻ രഹഃസമയങ്ങളിലെല്ലാം
സ്നേഹം പോൽ മധുരമാം സംഗീതാമൃതപൂരം
മോഹനനികുഞ്ജങ്ങൾ തുളുമ്പും മട്ടിൽത്തൂകി
തന്നണിമണിമാളികയ്ക്കകം വന്നീടുമൊ-
രുന്നതകുലജാതയാകും പെൺകൊടിയെപ്പോൽ;

ഹിമപൂരിതമാകും ഗിരിസാനുവിൽത്തൃണ-
സുമപാളികൾ തന്മെയ് മറച്ചുപിടിക്കവേ,
ഉന്നതമാം തൽക്കാന്തിയാരുമേ കണ്ടീടാതെ
ചിന്നിടുമൊരു പൊന്നുതൈജസകീടമ്പോലെ;

തന്നിലപ്പടർപ്പിനാൽ മറയപ്പെട്ടൂ മന്ദം
മന്ദോഷ്ണമരുത്തിനാൽ പുഷ്പങ്ങൾ കൊഴിയവേ,
ഭാരിച്ച ചിറകേലും തസ്കരന്മാരാക മീ-
മാരുതപോതങ്ങളെ മൂർച്ഛിപ്പിച്ചീടും മട്ടിൽ
ഈടേറും പരിമളപൂരത്തെ പ്രസരിപ്പി-
ച്ചീടുന്നോരിളംപനീർച്ചെമ്പകച്ചെടിയെപ്പോൽ
പരിപാവനാനന്ദസങ്കേതമാകും നിന്നെ-
പ്പരിചിൽ വാഴ്ത്തീടുവാൻ ഞങ്ങൾക്കു പദമില്ല!

വാസന്തകാലപ്പുതുമാരി മിന്നിടും പിഞ്ചു-
ഭാസുരശഷ്പങ്ങളിയറ്റും നാദത്തെയും,
മഴപെയ്യലാൽ തട്ടിയുണർത്തപ്പെട്ട കൊച്ചു-
മലരിൻ നിരയേയു,മെന്നുവേണ്ടുലകത്തിൽ,
ആനന്ദഭരിതമായ് നിഷ്കളങ്കമായ് നവ്യ-
മായ് മിന്നിത്തിളങ്ങീടും സർവ്വവസ്തുക്കളേയും,
വെന്നിടുന്നു, ഹാ, വിണ്ണിൽനിന്നു നീ ചൊരിയുന്ന
സുന്ദരസുധാമയസംഗീതതരംഗിണി.

ഏവമേവനുമിമ്പമേറ്റിടും ഭവാനൊരു
ദേവനാകിലും കൊള്ളാം, പക്ഷിയാകിലും കൊള്ളാം-
സന്തതമധുരമാം നിന്മനോഭാവനക-
ളെന്തെല്ലാമാണെന്നു നീ ഞങ്ങളെപ്പഠിപ്പിക്കൂ!
ഇത്ര മേലനവദ്യമായീടുമൊരാനന്ദ
സത്തുറഞ്ഞെവിടെയുമൊഴുകിപ്പിക്കുന്നതായ്
പ്രേമത്തെയല്ലെന്നാകിൽ മദ്യത്തെ സ്തുതിക്കുന്ന
കോമളസ്തുതിയും ഞാൻ കേട്ടിട്ടില്ലൊരിക്കലും.

കല്യാണവേളയിലെസ്സംഗീതസമ്മേളന-
കല്ലോലങ്ങളോ, ജയകാഹളധ്വനികളോ

 

താവകസ്വരത്തിനോടൊത്തു നോക്കുമ്പോളെല്ലാം
കേവലം പൊള്ളയായ നരർത്ഥസ്തുതി മാത്രം-
എന്തോ പോരായ്മയൊന്നു കാണും നാമവയ്ക്കുള്ളോ-
രന്തർഭാഗത്തിലെല്ലാമൊളിഞ്ഞു കിടപ്പതായ്!

എന്തെല്ലാം വസ്തുക്കളാണോതുകെന്നോടു നിന്റെ
സുന്ദരസംഗീതത്തിൻ ധോരണിക്കുറവുകൾ?
ഗിരിസഞ്ചയങ്ങളോ, പരന്ന പാടങ്ങളോ,
തിരമാലകളോ, വീൺതലമോ, മൈതാനമോ
ചിത്തത്തിലെഴുന്നതാം നൽസ്വജാതിസ്നേഹമോ
മെത്തിടും താപത്തിനെക്കുറിച്ചുള്ളജ്ഞതയോ?

പേശലമാകും നിന്റെയാനന്ദഗാനങ്ങളി-
ലേശുവാൻ തരമില്ല ലേശവുമാലസ്യാംശം
നിത്യമാം മുഷിച്ചിലിൻ പാഴ്നിഴലൊരിക്കലും
നിന്നെ വന്നണുപോലും തീണ്ടിയിട്ടില്ലിന്നോളം;
സ്നേഹിപ്പൂ നീ,യെങ്കിലും താപസമ്പൂർണ്ണമാകും
സ്നേഹത്തിൻ പരിതൃപ്തി നീയറിഞ്ഞിട്ടില്ലല്ലോ!

ഞങ്ങളിപ്രാപഞ്ചികജീവികൾ നിനപ്പതി-
ലങ്ങേറ്റമഗാധമായ് സത്യസമ്മിളിതമായ്,
നാനാതത്ത്വങ്ങളിൽ മേന്മേൽ നിഴലിച്ചീടുന്നതു
കാണുന്നതുകൊണ്ടാകാം നീ മൃത്യുവിൻ വക്ത്രത്തിങ്കൽ.
അല്ലെങ്കിൽ പ്രവഹിപ്പതെങ്ങനെ തവ ഗാന-
തല്ലജാവലികൾ നൽസ്ഫാടികപ്പൂഞ്ചോലയായ്?
ഹാ, തപ്തബാഷ്പങ്ങൾ പൊഴിഞ്ഞീടുന്ന കണ്ണാൽ ഞങ്ങൾ
ഭൂതഭാവികളെ നോക്കീടുന്നു മാറിമാറി
ഇല്ലാത്ത വസ്തുക്കളെക്കൈവശപ്പെടുത്തുവാ-
നെല്ലാനേരവും ഞങ്ങളുദ്യമിച്ചുഴലുന്നു.
എത്രയും ഹാർദ്ദമായ ഞങ്ങൾതൻ ചിരിയിലു-
മുൾത്താപമെന്തെങ്കിലും കലരാതിരിക്കില്ല.
ഏറ്റവും മധുരമാം ഞങ്ങൾതൻ ഗാനങ്ങളി-
ന്നേറ്റവും തപ്തമായ ചിന്തയെ ദ്യോതിപ്പിപ്പൂ!

എന്നിരുന്നാലും ദ്വേഷാഹങ്കാരഭയങ്ങളെ-
യൊന്നാകെ ഞങ്ങൾക്കിന്നു വെറുക്കാൻ സാധിച്ചെങ്കിൽ
ഒരു തുള്ളിയെങ്കിലും കണ്ണുനീർപൊഴിക്കായ്‌വാൻ
ധരയിൽ ജനിച്ചുള്ളോരാണു ഹാ, ഞങ്ങളെങ്കിൽ
ഞാനറിവീലെങ്ങനെ ഞങ്ങളെന്നന്നേക്കും നി-
ന്നാനന്ദസാമ്രാജ്യത്തിൽ വരുമായിരുന്നേനേ!

 

തുംഗമംഗളാനന്ദദായികളായീടുന്ന
സംഗീതമയങ്ങളാം സവർനാദത്തേക്കാളും
ഗ്രന്ഥസഞ്ചയങ്ങളിലാകവേ കണ്ടെത്തീടും
ബന്ധുരനിധികളേക്കാളുമൊട്ടുപരിയായ്
കവിക്കു, ഭഗദീയപാടവം നൽകീടുന്നു
ഭുവിയെ വെറുത്തിടും ദ്വിജമേ, കൗതൂഹലം!

നിന്നുടെ മസ്തിഷ്കത്തിന്നറിയാവുന്നാനന്ദ-
മെന്നെ നീ, സഖേ, പാതിയെങ്കിലും പഠിപ്പിക്കൂ.
ഇത്തരം മാധുര്യസമ്പൂർണ്ണമാം സ്വരോന്മാദം
സത്വരം മമാധരത്തിങ്കൽനിന്നുതിരട്ടെ!
എന്നാൽ, ശ്രദ്ധിക്കുമായതു കേൾപ്പാൻ നൂന-
മിന്നിപ്പോൾ ശ്രദ്ധിച്ചുതാനിരുന്നു. കേൾക്കുമ്പോലെ!

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

No Comments Yet

Leave a Reply Cancel reply

Your email address will not be published. Required fields are marked *

« ദീപാവലി (ഖണ്ഡകാവ്യം)
സുധാംഗദ (ഖണ്ഡകാവ്യം) »

Videos

Search

Recent Posts

  • സുധാകരന്‍ കെ വി (കെ വി സുധാകരന്‍)
  • അനിതകുമാരി ടി 
  • ടി അനിതകുമാരി അന്തരിച്ചു
  • പദ്മാവതി ഡോ.വി.
  • ഡോ.വി.പദ്മാവതി അന്തരിച്ചു

Recent Comments

  • Lekshmy Praveen on കനകലത. വി. വി
  • Sunny Alanoly on ജീവിതചിന്തകള്‍
  • Shaju Eranjamanna on പെരുമണ്ണാന്‍
  • Dr K A Kumar on ഗ്രന്ഥാലോകം
  • Ajith A on കണ്ടിയൂര്‍ മറ്റം പടപ്പാട്ട്‌

Archives

  • September 2026
  • July 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • February 2024
  • January 2024
  • November 2023
  • July 2023
  • June 2023
  • May 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022
  • September 2022
  • August 2022
  • February 2022
  • January 2022
  • November 2021
  • October 2021
  • September 2021
  • June 2021
  • May 2021
  • April 2021
  • February 2021
  • January 2021
  • December 2020
  • November 2020
  • October 2020
  • September 2020
  • August 2020
  • July 2020
  • June 2020
  • May 2020
  • April 2020
  • March 2020
  • February 2020
  • January 2020
  • December 2019
  • November 2019
  • October 2019
  • September 2019
  • August 2019
  • July 2019
  • June 2019
  • May 2019
  • April 2019
  • March 2019
  • February 2019
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • June 2018
  • May 2018
  • April 2018
  • March 2018
  • February 2018
  • January 2018
  • October 2017

Categories

  • Featured
  • Keralam
    • കേരളം
    • ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
    • ജില്ലകള്‍
    • നമ്മുടെ കടല്‍ മത്സ്യങ്ങള്‍
    • പ്രതിപക്ഷനേതാക്കള്‍
    • ഭൂപടം
    • മുഖ്യമന്ത്രിമാര്‍
    • സ്പീക്കര്‍മാര്‍
  • News
  • Uncategorized
  • അവാര്‍ഡുകള്‍
    • കല
    • സാംസ്‌കാരികം
    • സാഹിത്യം
    • സിനിമ
  • എഴുത്തുകാര്‍
  • കഥ
  • കാര്‍ട്ടൂണ്‍
  • കൃതികള്‍
  • കെ.എല്‍.എഫ് 2025
  • കേരളം
  • ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍
  • ക്ലാസിക്‌
  • ക്ലാസിക്
    • d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949)
    • അതുമിതും (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌
      • അയോദ്ധ്യാകാണ്ഡം
      • ആരണ്യകാണ്ഡം
      • കിഷ്കിന്ധകാണ്ഡം
      • ബാലകാണ്ഡം
      • യൂദ്ധകാണ്ഡം
      • സുന്ദരകാണ്ഡം
    • ആ കണ്ണുനീര്‍ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
      • ആ കണ്ണുനീര്‍ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • ദിവ്യദര്‍ശനം
    • പ്രഭുസമക്ഷം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
      • പ്രഭുസമക്ഷം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • ഭാമ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • ഭാവനാഗതി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • മണിമഞ്ജുഷ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • മൃണാളിനി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
    • രമണന്‍ (ചങ്ങമ്പുഴ)
      • ©dQ® 1
      • ©dQ® 2
      • ©dQ® 3
      • ©dQ® 4
      • ©dQ® 5
    • വാഴക്കുല (ചങ്ങമ്പുഴ കൃഷ്ണപിള്ള)
      • l¡r´¤k O¹Ø¤r J¦n®Xd¢¾
  • ഗവേഷണം
    • കേരളാ സര്‍വ്വകലാശാല
  • ചരിത്രം
  • ചിത്രപുസ്തകം
  • ജീവചരിത്രം
  • നാടകം
  • നാടന്‍ പാട്ടുകള്‍
  • നിയമസഭാ പുസ്തകോത്സവം 2025
  • നോവല്‍
  • പഠനം
  • പുതിയ പുസ്തകങ്ങള്‍
  • പുരസ്‌കാരം
  • പുസ്തകങ്ങള്‍
  • പ്രശസ്ത അവതാരികകള്‍
  • പ്രസാധകര്‍
  • പ്രസ്ഥാനങ്ങള്‍
  • ഭാഷാ ജാലകം
  • ഭാഷാജാലം
  • മറ്റുപാട്ടുകള്‍
    • ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍
  • മലയാളം
    • തെറ്റും ശരിയും
  • മാസിക
  • യാത്രാവിവരണം
  • ലോക മലയാളി
  • വൈജ്ഞാനികം
  • ശാസ്ത്രം
  • സംഗീതം
    • കേരളത്തിലെ വാഗേ്ഗയകാരന്മാര്‍
    • കേരളത്തിലെ സംഗീതജ്ഞര്‍
  • സംഘടനകള്‍
  • സംസ്‌കാരമുദ്രകള്‍
  • സിനിമാഗാനം
  • സ്ഥാപനം

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Search

Recent Posts

  • സുധാകരന്‍ കെ വി (കെ വി സുധാകരന്‍)
  • അനിതകുമാരി ടി 
  • ടി അനിതകുമാരി അന്തരിച്ചു
  • പദ്മാവതി ഡോ.വി.
  • ഡോ.വി.പദ്മാവതി അന്തരിച്ചു

Pages

  • ‘മാര്‍ത്താണ്ഡവര്‍മ്മ’ യിലെ കഥാപാത്രങ്ങള്‍
  • Contact Us
  • Correction Policy
  • Diversity Policy
  • Diversity staffing Report
  • Home
    • ഒരായിരം പഴഞ്ചൊല്‍
    • ഒറ്റപ്പദം
    • കേരളപാണിനീയം പീഠിക (എ.ആര്‍.രാജരാജവര്‍മ)
    • തച്ചോളി ഒതേനൻ പൊന്നിയൻ പടയ്‌ക്കു പോയ പാട്ടുകഥ
    • പതിനെട്ടരക്കവികള്‍
    • മലയാള പഴഞ്ചൊല്ലുകള്‍ (ഇ,ഈ)
    • മലയാള പഴഞ്ചൊല്ലുകള്‍ (ഉ,ഊ,എ)
    • മലയാള പഴഞ്ചൊല്ലുകള്‍ (ക)
    • മലയാള പഴഞ്ചൊല്ലുകള്‍ (ച)
    • മലയാള പഴഞ്ചൊല്ലുകള്‍ (ത)
    • മലയാള പഴഞ്ചൊല്ലുകള്‍ (ന)
    • മലയാള പഴഞ്ചൊല്ലുകള്‍ (പ,ബ,ഭ)
    • മലയാള പഴഞ്ചൊല്ലുകള്‍ (മ)
    • മലയാള പഴഞ്ചൊല്ലുകള്‍ (ര,വ,ശ,സ)
    • മലയാള പഴഞ്ചൊല്ലുകൾ (അ, ആ)
    • വ്യാകരണം
  • Malayalam
    • അക്ഷരശ്ലോകം
    • അനത്തോളിയന്‍ ഭാഷകള്‍
    • അന്താദിപ്രാസം
    • ആദ്യകാല പദ്യകൃതികള്‍
    • എഴുത്തുകളരി
    • എഴുത്തുകാരും തൂലികാനാമവും
    • കടംകഥകള്‍
    • കവിതാമുത്തുകള്‍
    • കുഞ്ഞിണ്ണി മാഷിന്റെ മൊഴിമുത്തുകള്‍
    • കൊല്ലവര്‍ഷം
    • കോലെഴുത്ത്
    • ഗൂഢാലേഖനവിദ്യ
    • ഗ്രന്ഥലിപി
    • ഗ്രാമ്യ പദങ്ങള്‍
    • ചിഹ്നങ്ങള്‍
    • ജന്മദിനങ്ങള്‍, ചരമദിനങ്ങള്‍
    • ജൂതമലയാളം
    • തമിഴില്‍ നിന്ന് മലയാളത്തിലേക്ക്
    • തലശേരി ഭാഷ
    • താരതമ്യ ഭാഷാശാസ്ത്രപഠനം
    • തുളു ഭാഷ
    • തെരുവുനാടകം
    • തെറ്റും ശരിയും (അ)
    • ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി
    • ദ്രാവിഡഭാഷകള്‍
    • ദ്വിതീയാക്ഷരപ്രാസം
    • നല്ല മലയാളം എഴുതാന്‍
    • നാട്ടറിവ്
    • നാട്യഗൃഹം
    • നാറാണത്ത് ഭ്രാന്തന്‍
    • നിഘണ്ടു
    • നിഘണ്ടുക്കള്‍
    • നിരണം ഗ്രന്ഥവരി
    • നിരണംകവികള്‍
    • നിഴല്‍ക്കുത്തുപാട്ട്
    • നോവെല്ല, നോവല്‍, നോവലെറ്റ്
    • പകര്‍പ്പവകാശ നിയമം
    • പതിനെട്ടരക്കവികള്‍
    • പരല്‍പ്പേര്
    • പുസ്തക കൗതുകങ്ങള്‍
    • പ്രകരണഗ്രന്ഥം
    • പ്രശസ്ത അവതാരികകള്‍
    • പ്രശ്‌നോത്തരി (ക്വിസ്)
    • പ്രശ്ലേഷം (ചിഹ്നനം)
    • പ്രാചീനകവിത്രയം
    • പ്രാചീനഗദ്യം
    • പൗരസ്ത്യസാഹിത്യ സിദ്ധാന്തങ്ങള്‍
    • ബ്രഹൂയി ഭാഷ
    • ഭാഷ എന്നാല്‍
    • ഭാഷാ ഭേദങ്ങള്‍
    • ഭാഷാപഠനചരിത്രം
    • മണിഗ്രാമം
    • മണിപ്രവാള ലഘുകാവ്യങ്ങള്‍
    • മണിപ്രവാളസാഹിത്യം
    • മതിലകം രേഖകള്‍
    • മലയാളം അച്ചടിയുടെ ചരിത്രം
    • മലയാളം ബ്രിട്ടാനിക്ക
    • മലയാള ഭാഷാഭേദങ്ങള്‍
    • മലയാളം യൂണിക്കോഡും വിക്കീപീഡിയയും
    • മലയാളം വിക്കിഗ്രന്ഥശാല
    • മലയാളം വിക്കിപീഡിയ
    • മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍
    • മലയാളഗദ്യസാഹിത്യം
    • മലയാളഗ്രന്ഥവിവരം
    • മലയാളത്തിലെ മഹാകാവ്യങ്ങള്‍
    • മലയാളത്തിലെ സന്ദേശകാവ്യങ്ങള്‍
    • മലയാളബൈബിള്‍ പരിഭാഷാചരിത്രം
    • മലയാളഭാഷാചരിത്രം
    • മിശ്രഭാഷാ വാദം
    • മിസ്റ്റിക് കവിതകള്‍
    • മുക്തകം
    • മൂലദ്രാവിഡഭാഷ
    • മൂലഭദ്രി
    • യൂണികോഡ്
    • വായനദിനം
    • വിപരീത പദങ്ങള്‍
    • വൃത്തങ്ങളുടെ പേരുകള്‍
    • സന്ധി (വ്യാകരണം)
  • Mast head
  • Mission Coverage Priorities Policy
  • News Policy & Publishing Principles
  • No Bylines Policy
  • Policy
  • Publishing Principles
  • UnNamed Source Policy
  • Verification Fact-checking Policy
  • ഉപഭാഷ
  • എന്താണ് ശ്രേഷ്ഠഭാഷാ പദവി?
  • കാക്കാരിശ്ശി നാടകം
  • കുഞ്ചന്‍ നമ്പ്യാരുടെപഴഞ്ചൊല്ലുകള്‍
  • ക്വിസ്
  • തെറ്റും ശരിയും (ആ)
  • തെറ്റും ശരിയും (ഇ,ഈ)
  • തെറ്റും ശരിയും (ഉ, ഊ, ഋ)
  • തെറ്റും ശരിയും (എ,ഏ,ഐ)
  • തെറ്റും ശരിയും (ഒ,ഓ)
  • തെറ്റും ശരിയും (ക)
  • തെറ്റും ശരിയും (കൂടുതല്‍)
  • തെറ്റും ശരിയും (ചവര്‍ഗം)
  • തെറ്റും ശരിയും (തവര്‍ഗം)
  • തെറ്റും ശരിയും (ന)
  • തെറ്റും ശരിയും (പവര്‍ഗം)
  • തെറ്റും ശരിയും (യ)
  • തെറ്റും ശരിയും (ര)
  • തെറ്റും ശരിയും (ല)
  • തെറ്റും ശരിയും (വ)
  • ഭാഷാജാലം 2- ഭാഷയുടെ ആകാശക്കാഴ്ചകള്‍
  • മഷിത്തണ്ട് (നിഘണ്ടു) ഇന്റര്‍നെറ്റില്‍
  • മാര്‍ക്‌സിസ്റ്റ് പദാവലി
  • യക്ഷിക്കഥ

Tags

    acharam baburajan bhadrakali gopu pattithara k.p.muraleedharan kadakali karmam krishnanattam rajeev n.t satheesh k sudheer p.y t.r. rajesh theyyam thira veli അനുഷ്ഠാനം അയ്യപ്പന്‍ ആചാരം കഥകളി ഗോപു പട്ടിത്തറ ചങ്ങമ്പുഴ തിറ തെയ്യം ദേവത ഭദ്രകാളി രാജീവ് എൻ ടി വേളി സചീന്ദ്രന്‍ കാറഡ്ക്ക സതീഷ് കെ സുധീര്‍ പി വൈ
Copyright ©2026. Keralaliterature.com
  • News Policy & Publishing Principles

Go to mobile version