കേരളോല്പത്തി
ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേരളമാഹാത്മ്യം അദ്ധ്യ.൯0 പറഞ്ഞിരിക്കുന്നു. പാണ്ഡ്യ. ഭൂപസ്സമാഗത്യസെനാഭിർഭൂതസങ്കുലെ ഇത്യാദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളോട് വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പലത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ, പരശുരാമൻ അവനോടു, യുഷ്മാകഞ്ചതുമൽഭൂമാവേവം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ. ഞാൻ ആദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞശേഷം യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തോറ്റു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്യമാകയും ചെയ്തു.
കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ വന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തിലുള്ളവർ ഓരൊരൊ രാജാവിനെ കല്പിക്കേണം എന്നു ശ്രീ പരശുരാമനോട് ഉണർത്തിച്ചാറെ, ശ്രീ നാവാക്ഷേത്രത്തിങ്കൽ തിരുനാവായി ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു ഗംഗാദേവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു, ഭൂമിക്കു ഷൾഭാഗവും കൂടാതെ നിങ്ങൾക്ക് തെളിഞ്ഞ ആളെ രാജാവാക്കി, പെരാറ്റിലെ വെള്ളം കൊണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു. ശേഷം ശത്രുസംഹാരത്തിനും ക്ഷേത്രരക്ഷയ്ക്കും പരശുരാമൻ ഭദ്രകാളിയുടെ വാൾ വാങ്ങി, ബ്രാഹ്മണരുടെ പക്കൽ കൊടുപ്പൂതും ചെയ്തു. അവർ എല്ലാവരും കൂടി ചോഴ മണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു കേരളൻ എന്ന പേരായിരിക്കുന്ന തുളുനാട്ടിൽ പറയുന്ന വൃത്താന്തം ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂതസഹായം കൊണ്ടു തുളുനാട്ടിൽ കപ്പൽ വഴിയായി പോയി വന്നു, പെറക്കൂരിൽ രാജാവായ ശേഷം. ജൈനരിൽ കന്യകമാരെ പരിഗ്രഹിച്ചു. അവരുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചുകൊടുത്തു; മരുമക്കത്തായം എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.
രാജാവിനെ കൂട്ടിക്കൊണ്ടു വന്നു കർക്കടകവ്യാഴം മാഘമാകുന്ന കുംഭമാസത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു. അഗസ്ത്യമഹർഷിയുടെ ഹോമ കുണ്ഡത്തിൽനിന്നു തീർത്ഥം ഒഴുകി, സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ നദിയാകുന്ന പേരാറ്റിങ്കര നാവാക്ഷേത്രത്തിൽ ഇരുന്നു. പാകയൂർ ആസ്ഥാന മണ്ഡപത്തിന്മേൽ ഇരുത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാവാക്കി അഭിഷേകവും ചെയ്തു. അങ്കവും, ചുങ്കവും, വഴിപിഴയും, അമ്പവാരിയും, ഐമ്മുലമുമ്മുല, ചെങ്കൊമ്പുകടകൻ, പുള്ളിനരിവാൽ, കിണറ്റിൽപന്നി, ആറ്റുതിരുത്തുക, കടൽവാങ്ങിയ നിലം, തലപ്പുംകടൽ ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ ശിലവും മുളവും ഈ വകകൾ എപ്പേർപ്പെട്ടതും പരശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. തങ്ങളുടെ ദാസന്മാരെ കൊണ്ടു ചെകവും ചെകിപ്പിച്ചു. തൃക്കടമതിലകത്ത രാജധാനി ഉണ്ടാക്കി. അവിടെ ഇരുന്നു കേരളവും വഴിപോലെ ൧൨ ആണ്ടു രക്ഷിച്ചു, തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാവിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരുണ്ടായി. പിന്നെ ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊണ്ടുവന്നു, മുമ്പിലത്തെ പോലെ അഭിഷേകവും ചെയ്തു. ആ രാജാവ് ൧൨ ആണ്ടു രക്ഷിച്ചു കഴിഞ്ഞതിന്റെ ശേഷം, കണക്കു പറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യത്തിങ്കൽ കൊണ്ടാക്കി. ചോഴമണ്ഡലത്തിൽ ചെന്നു ചൊഴിയൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വന്നു, ആ രാജാവ് ൧൨ ആണ്ടു കാലം കേരളം രക്ഷിച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരനെന്നു പേരുണ്ടായ പെരുമാൾ.
Leave a Reply