കേരളോല്പത്തി
അവരോട് കുന്നലകോനാതിരി പട വെട്ടി ആവതില്ലാഞ്ഞ് ഒഴിച്ചുപോയതിന്റെ ശേഷം, ശ്രീപോർക്കൊല്ലിക്ക് എഴുന്നെള്ളി, ൬ മാസം ഭഗവതിയെ സേവിച്ചു പ്രത്യക്ഷമായാറെ, ഞാൻ ചെല്ലുന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്നുണർത്തിച്ചാറെ, അപ്രകാരം തന്നെ എന്ന വരവും കൊടുത്തു, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു. വാതിൽ കൂടെ കൊണ്ടു പോരുവൂതും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമുടയ കോവിലും കൂട വിചാരിച്ചിട്ട്, അകമ്പടിജനം പതിനായിരത്തേയും സ്വാധീനമാക്കെണം എന്നു കല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്കരനമ്പിയെയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്കവണ്ണം പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു, ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ടു മാന വിക്രമന്മാരും ബ്രാഹ്മണരും വേരൻ പിലാക്കലേക്ക് ചെന്നപ്പോൾ, അകമ്പടി ജനത്തിൽ പ്രധാനമായി രിക്കുന്നവരെ കണ്ടു സന്തോഷിച്ചു. അന്യോന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേർപെട്ടതും പഞ്ഞു. പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന് ഞങ്ങൾ വിപരീതമായ്വരിക ഇല്ല എന്നും പറഞ്ഞാറെ, നമ്മുടെ സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പോലെ ആക്കി വെച്ചേക്കുന്നുണ്ടു എന്നു സമയം ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാര്യക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടികൊണ്ടു വിചാരിച്ചു യുദ്ധം ചെയ്യാതെ, പൊറളാതിരിയെ പിഴുക്കി അന്നാടു കടത്തിയാക്കി. പൊനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെന്നും ഏറക്കുറാവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറഞ്ഞാറെ, മേനോക്കിയോടു ഇളമയാക്കിയേക്കുന്നുണ്ട് ൨ കൂറായെറ നാട വാഴ്ചയായി, പാതി കോയ്മസ്ഥാനവും നാടും ലോകരെയും തന്നേക്കുന്നുണ്ടു എന്നു സമയം ചെയ്തു. നാലർ കാര്യക്കാർ (൧ അച്ചനും ൨ ഇളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂപിച്ചു. (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി നിന്നുകൊണ്ടു) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി, (ഒരു ഉപദേശം) തരെണം എന്നാൽ ൪ ആനയും ൪0000 പണവും തന്നേക്കുന്നുണ്ടു; അതു തന്നെയല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നു വരികിൽ ൪ വീട്ടിൽ അമ്മസ്ഥാനവും തന്നു, നാലാം കൂറാക്കി വാഴിച്ചേക്കുന്നതുമുണ്ടു എന്നു സമയം ചെയ്തു. സമ്മതിച്ചു ചെന്നതിന്റെ ശേഷം, പൊറളാതിരി ജ്യേഷ്ഠനെ കാണ്മാൻ അനന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെള്ളിച്ചു, താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. അപ്രകാരം കോഴിക്കോട്ടെക്ക് എഴുതി അയച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പുലർകാലെ പൊറളാതിരി ഉലപ്പെണ്ണചാർത്തി, മറക്കുളങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തുറന്നു കൊടുത്തു, നെടിയിരിപ്പു കോട്ടെക്കകത്തു കടന്നിരുന്നു മൂന്നു കുറ്റി വെടിയും വെപ്പിച്ചു. വെടി കേട്ടാറെ, ചതിച്ചിതൊ എന്നൊന്നു പൊറളാതിരി രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി കോലോടി കോവിലേക്ക് എഴുന്നെള്ളുകയും ചെയ്തു. അവിടുന്നു നീരാട്ടുകുളി കഴിഞ്ഞു കായക്കഞ്ഞി അമറേത്തും അമൃതം കഴിഞ്ഞ് കീഴലൂരും കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു. “പോലൂരും ചെറുപറ്റയും ആൺ പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പിറന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടുക്കയും പോത്തു കൂട്ടി ഉഴുകയും കറക്കയും അരുത്. നിങ്ങൾ എനിക്ക് തുണയായി നില്ക്കയും വേണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക ചൈതന്യത്തിന്നു ഏറക്കുറവു കൂടാതെ (വന്നു പോകാതെ) ഇരിക്ക എന്നാൽ നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വരാതെ കണ്ണിനും കൈക്കും മുമ്പു മുൻകൈസ്ഥാനവും അവകാശം നാട്ടിൽ നിങ്ങൾക്കായി ഇരിക്കട്ടെ” എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെയ്തു.
Leave a Reply