കേരളോല്പത്തി
ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോരൊ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും വിവാദിച്ചു, കർമ്മവൈകല്യം വരുത്തി, കർമ്മഭൂമി ക്ഷയിച്ചു പോകരുത എന്നു കല്പിച്ചു.൬൪ ലിനെയും പെരിഞ്ചെല്ലൂരിൽ നിന്നുള്ള മുവ്വായിരം തൊട്ടു ൩൬000ത്തിലുള്ളവരെയും പല ദിക്കിൽ നിന്നും പല പരിഷയിൽ പോന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയിൽകൂട്ടി, അവരോടരുളി ചെയ്തു.”ഇനി സ്വല്പകാലം ചെല്ലുമ്പോൾ, അന്യോന്യം പിണങ്ങും അതു വരരുത” എന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീർത്തു നടപ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു: മുൻപിനാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ, മുപ്പത്താറായിരത്തിലുള്ളവർ വളരെ കാലം രാജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരൊ കൂറു ചൊല്ലിയും ദേശം ചൊല്ലിയും തങ്ങളിൽ വിവാദിച്ചു, നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺക ഹേതുവായിട്ട്, ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു, നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട മൂവ്വാണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാലു കഴകവും കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, നാലു കഴകവും അകലത്താകകൊണ്ടു കാര്യത്തിന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴകത്തിന്റെ കുറവു തീർത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ ർ ദേശത്തെ നാലാൾ തന്നെ കല്പിച്ചു. ഈ നാലിൽ ചെങ്ങനിയൂർ ന്നൂർ ഗ്രാമത്തിൽ കൂടാ എന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴിപോലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം: ചെങ്ങനിയൂർ കഴകത്തിലുള്ളവർ ഒക്കത്തക്ക ഒരു കല്പന ഉണ്ടായാൽ ന്നൂർ ലിന്നും കൂട ക്ഷേത്രസംബന്ധം കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു. ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങളിൽ ഇടഞ്ഞു, തമിഴർക്ക് സംസ്കരിക്കായതുമില്ല. അതിന്റെ ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു അവിടെ ഉള്ള ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം കൊടുത്തിട്ടുള്ളവരെയും കൂട്ടികൊണ്ടുപോയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു. അതുകൊണ്ടു ചെങ്ങനിയൂർ കഴകത്തിലുള്ളവരെ ന്നൂർ കൂട്ടുക ഇല്ല എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എന്നും അവർക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ക എങ്ങിനെ എന്നും ഈശ്വരന്നു അറിഞ്ഞു കൂടും. വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരുത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരുഷനായിട്ട് രക്ഷിപ്പാനാകുമ്പോൾ രക്ഷാപുരുഷനും അവനോട കൂട നടക്കുന്നവർക്കും അനുഭവത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മേൽ ഷൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങിനെ വളര കാലം കഴിഞ്ഞശേഷം അന്നന്നു അവരോധിച്ചു നടക്കുന്നവർ അവരോധനമ്പി എന്നു ചൊല്ലുന്നു. അവരോധനമ്പിയാകുന്നതു: കാഞ്ഞൂർ കിണാങ്ങാടു കരിങ്ങം വള്ളി എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരിഷ പലരുമുണ്ടു. അതല്ലാതെ തെക്കും വടക്കും തങ്ങളുടെ സ്വന്തങ്ങൾ കൊണ്ടുണ്ടാക്കീട്ടുമുണ്ടു.
Leave a Reply