ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ സംഭാവനക്ക് പി.ടി. ഉഷയ്ക്ക് ബിബിസി പുരസ്‌കാരം. കായിക രംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് ബിബിസി പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ കായികരംഗത്തെ പ്രതിഭകള്‍ക്കുള്ള പുരസ്‌ക്കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനാണ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ബിബിസി പുരസ്‌ക്കാരം പി.ടി. ഉഷ ഏറ്റുവാങ്ങിയത്. പയ്യോളീ എക്‌സ്പ്രസ്സെന്ന വിളിപ്പേരില്‍ ലോകട്രാക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലിറങ്ങിയ പി.ടി.ഉഷ 1980 മുതല്‍ 1996 വരെ തുടര്‍ച്ചയായി ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീ കരിച്ചിരുന്നു. 1984 ലോസ് എയ്ഞ്ചല്‍സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിനാണ് ഒളിമ്പിക്‌സ് മെഡല്‍ പി.ടി.ഉഷയ്ക്ക് നഷ്ടമായത്. 1985 ഏഷ്യന്‍ ഗെയിംസില്‍ 5 സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ച അത്‌ലറ്റായി.