സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ഭൂലോകത്തുള്ളവ സൃഷ്ടിച്ചനന്തരം
കാലഭേദങ്ങള്‍ ക്രമപ്പെടുത്തി
സ്വന്തമാം ഛായയില്‍ മര്‍ത്യനെ സൃഷ്ടിച്ചു
ഭൂതലം മര്‍ത്യന്നധീനമാക്കി
സൃഷ്ടമായുള്ളവയെല്ലാം പ്രതിനിധി
യെന്ന നിലയില്‍ ഭരിച്ചീടുവാന്‍
അങ്ങുതന്‍ ക്രിയാഫലങ്ങള്‍ തന്‍ മാഹാത്മ്യം
കീര്‍ത്തിപ്പാന്‍ മര്‍ത്യനെ നിശ്ചയിച്ചു
ആകയാലാമോദവായപോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ