സമകാലികരായ മാപ്പിളപ്പാട്ട് രചയിതാക്കളില്‍ പ്രമുഖനാണ് ഒ.എം കരുവാരക്കുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് മുപ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഒ.എം കരുവാരക്കുണ്ട് പഴയകാല കൃതികള്‍ മറ്റുള്ളവര്‍ പാടുന്നത് കേട്ടും വായിച്ചും പഠിച്ചാണ് പില്‍കാലത്ത് മാപ്പിളപ്പാട്ട് രചയിതാവായി മാറിയത്. മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ടിലാണ് ജനനം. പൂര്‍ണ്ണ പേര് ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍. മാപ്പിളപ്പാട്ടുകള്‍ക്ക് പുറമെ ഒപ്പനപ്പാട്ട് രചനാ മേഖലയിലും പ്രശസ്തനാണ്.