ജനനം ചെങ്ങന്നൂരില്‍. കല്‍പ്പന പ്രിയദര്‍ശിനി എന്നാണു മുഴുവന്‍ പേര്. നടിയും നര്‍ത്തകിയുമായ വിജയലക്ഷ്മി നായരും നാടക നടന്‍ ചവറ വി. പി. നായരുമാണ് മാതാപിതാക്കള്‍. സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചലച്ചിത്ര നടിമാരാണ്. എസ്.എസ്.എല്‍.സി. വരെ പഠിച്ചു. 1976 ല്‍ ബാലതാരമായി അഭിനയരംഗത്തേക്കിറങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാഗ്യരാജിന്റെ 'ചിന്നവീട്' എന്ന സിനിമയിലെ അഭിനയത്തിന് 1985 ല്‍ തമിഴ്‌നാട് ജേര്‍ണലിസ്റ്റ് അവാര്‍ഡ്, 'ബട്ടര്‍ഫ്‌ളൈസ'ിലെ അഭിനയത്തിന് ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2015ല്‍ അന്തരിച്ചു.

കൃതി
'ഞാന്‍ കല്‍പ്പന' (സ്മരണകള്‍). തൃശൂര്‍: കറന്റ് ബുക്‌സ്, 2008.