തൃശൂര്‍ കൂര്‍ക്കപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെയും കുണ്ടുപാരവളപ്പില്‍ ഗൗരിയുടെയും മകള്‍. ബാംഗ്ലൂരില്‍ താമസം. ബാംഗ്ലൂര്‍ കഥാരംഗഗഹം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റ്.  എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.കെ. രവീന്ദ്രനാണ് ഭര്‍ത്താവ്.

കൃതികള്‍
വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍
മായാസീത
ചിത്തരോഗാശുപത്രി
ചിത
ദൈവപുത്രി
അമ്പിളി
അപശ്രുതി
ദമയന്തി (നോവലുകള്‍)

അവാര്‍ഡുകള്‍
കുങ്കുമം നോവല്‍ അവാര്‍ഡ്
പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ്
സഹോദരന്‍ അയ്യപ്പന്‍ സാഹിത്യ അവാര്‍ഡ്
സഹൃദയ സാഹിത്യ അവാര്‍ഡ്‌