കാരൂര്‍ നീലകണ്ഠപ്പിള്ള
മലയാളത്തിലെ പ്രശസ്തയ ചെറുകഥാകൃത്തായിരുന്നു കാരൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കാരൂര്‍ നീലകണ്ഠപ്പിള്ള. (ജനനം:ഫെബ്രുവരി 22 1898. മരണം: സെപ്റ്റംബര്‍ 30 1975). സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. 1898 ഫെബ്രുവരിയില്‍ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായാണ് ജനിച്ചത്. അഞ്ചാം വയസ്സില്‍ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടര്‍ന്ന് വെച്ചൂര്‍ സ്കൂളില്‍ ചേര്‍ത്തു. ഏറ്റുമാനൂര്‍ സ്കൂളില്‍നിന്ന് ഏഴാം ക്ലാസ് ജയിച്ചയുടനെ കടപ്പൂരുള്ള പള്ളിവക സ്കൂളില്‍ ജോലികിട്ടി. പിന്നീട് ആ ജോലി വേണ്ടെന്നു വച്ചു. പോത്താനിക്കോട് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകജോലി ലഭിച്ചു. വാധ്യാര്‍ക്കഥകള്‍ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് ലഭിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍, കാണക്കാരി, വെമ്പള്ളി, പേരൂര്‍ എന്നിവടങ്ങളില്‍ അധ്യാപകനായി. 22 കഥാസമാഹാരങ്ങളും 187 കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അഞ്ചുകടലാസ് എന്ന കൃതി സിനിമയായി.
കൃതികള്‍
ഉതുപ്പാന്റെ കിണര്‍
കാരൂരിന്റെ ബാലകഥകള്‍ (വാല്യം.1. 1945)
മേല്‍വിലാസം 1946
കൊച്ചനുജത്തി (1946)
ഇരുട്ടില്‍ 1948
തൂപ്പുകാരന് (1948)
ആസ്ട്രോളജര്‍ 1948
ഗൃഹനായിക 1948
പൂവന്‍പഴം (1949)
മീന്‍കാരി 1950
തേക്കുപാട്ട് 1951
കഥയല്ല 1951
സ്മാരകം 1952
ഒരുപിടി മണ്ണ് (1952)
കരയിക്കുന്ന ചിരി 1954
അമ്പലപ്പറമ്പില്‍ (1955)
പിശാചിന്റെ കുപ്പായം 1959
മരപ്പാവകള്‍ (1963)
പത്തു കഥകള്‍ 1966
തിരഞ്ഞെടുത്ത കഥകള്‍ (വാല്യം 1 1965, വാല്യം 2 1970)
മോതിരം (1968)
ഈ സഹായത്തില്‍ ചരടുണ്ട് 1970
രഹസ്യം (1973)[1]
പുരസ്കാരങ്ങള്‍
1959ല്‍ 'ആനക്കാരന്' എന്ന ബാലസാഹിത്യകൃതിക്കും 1968ല്‍ 'മോതിരം' എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply