ജനനം അമ്പലപ്പുഴ താലൂക്കില്‍ കരുമാടി കാങ്കോലി ബംഗ്ലാവില്‍ 1937 ല്‍. എല്‍.കാര്‍ത്ത്യായനി അമ്മയും കെ.കെ.കുഞ്ചുപിള്ളയും മാതാപിതാക്കള്‍. അമ്പലപ്പുഴ, തകഴി സ്‌കൂളുകളിലും തിരുവനന്തപുരം വിമന്‍സ് കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലും വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയിലും കേരള സാക്ഷരതാ സമിതിയിലും ജോലി ചെയ്തു. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തക.

കൃതികള്‍

മനസ്സെന്ന മാന്ത്രികച്ചെപ്പ്
ഛായ പ്രതിച്ഛായ
വ്യൂഹം
കുന്തി (നോവലുകള്‍)
ഓര്‍മ്മകള്‍ക്ക് ഒരു ഓലക്കുട (ചെറുകഥാസമാഹാരം)
കെ.കെ. കുഞ്ചുപിള്ള എന്റെ അച്ഛന്‍' (ജീവചരിത്രം)
മകളേ നിനക്കായി
എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.