ഗിരിജ കെ. മേനോന്‍ (ഡോ. ഗിരിജ കെ. മേനോന്‍)

    എറണാകുളം പനങ്ങാട് തെക്കിനേഴത്ത് കൊച്ചുകൃഷ്ണമേനോന്റെയും കാളാഴത്ത് അമ്മിണിയമ്മയുടെയും മകള്‍. പാലക്കാട് കൊപ്പം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇരിങ്ങാലക്കുട ബ്രില്യന്റ് കോളേജില്‍ അദ്ധ്യാപിക. ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ആകാശവാണിയില്‍ കഥ, കവിത, ഗാനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു. ചെറുകഥയ്ക്ക് സംസ്ഥാനതല സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൃതി
'അരുണയുടെ വിശേഷങ്ങള്‍' (ചെറുകഥകള്‍). പാലക്കാട് ഭാവനാ ബുക്‌സ്, 2008.