ഗീതാലയം ഗീതാകൃഷ്ണന്‍
ജനനം കോട്ടയത്തിനടുത്തുള്ള പള്ളത്ത്. അച്ഛന്‍: കെ.സി. കേശവപിള്ള. അമ്മ: എം.അമ്മുക്കുട്ടിയമ്മ. പള്ളം സി.എം.എസ്. സ്‌കൂള്‍, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. പാസായശേഷം കോട്ടയം സി.എം.എസ്. കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി. കാലടി ശ്രീശങ്കര കോളേജില്‍നിന്ന് പ്രൊഫസറും വകുപ്പുമേധാവിയുമായി വിരമിച്ചു.
ബാലസാഹിത്യം, നോവല്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണം, മനഃശാസ്ത്രലേഖനങ്ങള്‍, നര്‍മ്മകഥകള്‍, തൂലികാചിത്രങ്ങള്‍, വിശ്വസാഹിത്യ വിജ്ഞാനകോശം, വിവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
കൃതികള്‍
അല്‍പ്പം ആനക്കാര്യം,
അസമിന്റെ ആത്മാവിലൂടെ,
അഗ്‌നിച്ചിറകിലേറിയ അത്ഭുതമനുഷ്യന്‍,
ആത്മാവില്‍ ദരിദ്രരായവര്‍,
ലോക ഇതിഹാസ കഥകള്‍,
വിജയത്തിലേക്ക് ഇരുപതു പടികള്‍,
വിശ്വപ്രസിദ്ധ പ്രണയകഥകള്‍,
ഹെലന്‍ കെല്ലറുടെ ജീവിതകഥ,
കുട്ടികള്‍ അറിയേണ്ട കഥകള്‍,
ലോകത്തെ നടുക്കിയ കൊലപാതകങ്ങള്‍
പുരസ്‌കാരം
സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍
Leave a Reply