മുംബയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡോ.എം.എസ് ബക്ഷിയുടെയും എം. പങ്കജത്തിന്റെയും മകളായി 1966 ല്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേര്‍ണലിസത്തില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 1994 മുതല്‍ മംഗളം ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു. കന്യക ദ്വൈവാരികയില്‍ പ്രവര്‍ത്തിച്ചു.
ഇ.കെ. നായനാരുടെ ജീവിതത്തെ ആസ്പദമാക്കി ഗീതാ ബക്ഷി തയ്യാറാക്കിയ പുസ്തകമാണ് ‘നായനാര്‍ സഹയാത്രികരുടെ സഖാവ്’.കെ. എ. ബീനക്കൊപ്പം ഗീതാബക്ഷി തയ്യാറാക്കിയ ‘ഡേറ്റ് ലൈന്‍’ എന്ന പുസ്തകം ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പുള്ള പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ളതാണ്. പതിനേഴ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ തൊഴില്‍ ജീവിതത്തെ മുന്‍നിര്‍ത്തിയുള്ളതാണ് പുസ്തകം.

കൃതികള്‍

  • ഡേറ്റ് ലൈന്‍
  • നായനാര്‍ സഹയാത്രികരുടെ സഖാവ്