ജനനം കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്ത്. ദേവകി അന്തര്‍ജനവും എം. പി. മാധവന്‍ നമ്പൂതിരിയും മാതാപിതാക്കള്‍. ഡോ. സി.ആര്‍. രാജഗോപാലന്റെ മേല്‍നോട്ടത്തില്‍ 2008 ല്‍ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക. ഡി. സി. ബുക്‌സിന്റെ നാട്ടറിവു പുസ്തകപരമ്പരയിലും ഫോക്ലോര്‍ അക്കാദമിയുടെ ജീവിതവും സംസ്‌കാരവും പരമ്പരയിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

കൃതി
'മലയ സമുദായത്തിന്റെ നാടോടി വിജ്ഞാനം' (പഠനം). പയ്യന്നൂര്‍ പുസ്തക ഭവന്‍, 2009.