ഗുപ്തന് നായര്‍ എസ്. (എസ്. ഗുപ്തന് നായര്‍)
പ്രമുഖവിമര്‍ശകനും പ്രഭാഷകനും നിഘണ്ടുകാരനും അദ്ധ്യാപകനുമായിരുന്നു എസ്. ഗുപ്തന് നായര്‍ (ഓഗസ്റ്റ് 22 1919 – ഫെബ്രുവരി 7 2006). ദീര്‍ഘകാലം കലാശാലാ അദ്ധ്യാപകനായിരുന്നു.വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി രൂപീകരിച്ച വിദ്യാഭ്യാസസുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു. 35 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1919 ഓഗസ്റ്റ് 22ന് കൊല്ലം കായംകുളത്തിനടുത്തുള്ള ഓച്ചിറയില്‍ അപൂര്‍വ്വ വൈദ്യന് എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടില്‍ ശങ്കരിയമ്മയുടെയും മകനായി ജനിച്ചു. 1941ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബി.എ ഓണേഴ്സ് രണ്ടാം റാങ്കോടെ ജയിച്ചു. 1945ല്‍ അതേ കലാലയത്തില്‍ അദ്ധ്യാപകനായി. 1958ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തില്‍ നിന്നു 1978ല്‍ വിരമിച്ചു. തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ എമിരറ്റസ് പ്രൊഫസറായി. ശ്രീചിത്ര ഗ്രന്ഥശാല, മാര്‍ഗി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്ത് പ്രവര്‍ത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1983മുതല്‍ 1984 വരെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും, 1984 മുതല്‍ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഭാര്യ ഭഗീരഥി മക്കള്‍ :ലക്ഷ്മി, എം.ജി. ശശിഭൂഷണ്‍, സുധാ ഹരികുമാര്‍.
കൃതികള്‍
ആധുനിക സാഹിത്യം
ക്രാന്ത ദര്ശികള്
ഇസങ്ങള്ക്കപ്പുറം
കാവ്യസ്വരൂപം
തിരയും ചുഴിയും
തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
സൃഷ്ടിയും സ്രഷ്ടാവും
അസ്ഥിയുടെ പൂക്കള്‍
ചങ്ങമ്പുഴ കവിയും മനുഷ്യനും
കേസരിയുടെ വിമര്‍ശനം
സമാലോചനയും പുനരാലോചനയും
ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികള്
തുളുമ്പും നിറകുടം
കണ്‍സൈസ് ഇംഗ്ലീഷ് മലയാളം ഡിക്ഷണറി
വിവേകാനന്ദ സൂക്തങ്ങള്‍
കേരളവും സംഗീതവും
ഗുപ്തന് നായരുടെ ലേഖനങ്ങള്‍
അമൃതസ്മൃതി
മനസാസ്മരാമി (ആത്മകഥ)
പുരസ്കാരങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്
എഴുത്തഛ്ചന് പുരസ്കാരം
വള്ളത്തോള്‍ പുരസ്കാരം
വയലാര്‍ അവാര്‍ഡ്
ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
ശങ്കര നാരായണന് തമ്പി അവാര്‍ഡ്
സി.വി. രാമന് പിള്ള അവാര്‍ഡ്
ജി. അവാര്‍ഡ്
പി. എന്‍ പണിക്കര്‍ അവാര്‍ഡ്
Leave a Reply