ജനനം 1922 മാര്‍ച്ചില്‍ കോട്ടയത്ത്. പി.ജാനകി അമ്മയും അമ്പാട്ടു രാമന്‍പിള്ളയും മാതാപിതാക്കള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബി.എ. ബിരുദം. നാലാങ്കല്‍ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ ലേഖനങ്ങള്‍, ഏകാങ്കങ്ങള്‍ എന്നിവ എഴുതിയിരുന്നു. നാലാങ്കലിന്റെ വേര്‍പാടിനു ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകളെഴുതി. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍ എഴുതി.

കൃതി
'ഒരു ത്രികോണത്തിന്റെ കഥ' (ചെറുകഥ). പ്രഭാത് ബുക്ക് ഹൗസ്, 2002.