ജനനം തിരുവനന്തപുരം ജില്ലയിലെ വക്കത്ത്. എം. ഗോമതിയും എം. ദിവാകരനും മാതാപിതാക്കള്‍. സെക്രട്ടേറിയറ്റില്‍ നിന്ന് അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ജയ കടയ്ക്കല്‍ എന്ന പേരിലാണ് എഴുതിയിരുന്നത്. കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ പരേതനായ ചാത്തന്നൂര്‍ മോഹന്‍ ആണ് ഭര്‍ത്താവ്. കൊല്ലത്ത് കടപ്പാക്കടയില്‍ താമസം. പതിനഞ്ചാം വയസ്സില്‍ ആദ്യ കഥ 'മുല്ലപ്പൂവിലെ കട്ടുറുമ്പ്' തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യുവദേശം ദ്വൈവാരികയില്‍ അച്ചടിച്ചു വന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും കഥകളെഴുതിത്തുടങ്ങി. 'സമാന്തര രേഖകള്‍', 'സ്മൃതികളിലൊരു മഴ' എന്നീ കഥകളെ പ്രൊഫ.എം. കൃഷ്ണന്‍നായര്‍ പ്രശംസിച്ചിട്ടുണ്ട്.

കൃതി
ജപമാല (നോവല്‍). കൊല്ലം: സൈന്ധവ ബുക്‌സ്, 2006.