ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര സംവിധായകനും കവിയുമാണ് കെ.സി. ജയന്‍ എന്ന ജയന്‍ കെ. ചെറിയാന്‍. ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം 'പപ്പിലിയോ ബുദ്ധ' ഗാന്ധിജിയെ അവഹേളിക്കുന്നു എന്ന കാരണത്താല്‍ വിവാദം സൃഷ്ടിച്ചിരുന്നു. 2010ല്‍ പുറത്തിറക്കിയ ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ് എന്ന ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. മലയാളത്തില്‍ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയനം വചന രേഖയില്‍ എന്ന കവിതാസമാഹാരത്തിനു 2003ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡും ആയോധനത്തിന്റെ അച്ചുതണ്ട് മാത്തന്‍ തരകന്‍ അവാര്‍ഡും നേടി.എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ജനിച്ച ജയന്‍ മൂവാറ്റുപുഴ നിര്‍മ്മലാകോളജില്‍ ബിഎ ഇക്കണോമിക്‌സ് മൂന്നാം വര്‍ഷം പഠിക്കുന്ന വേളയില്‍ 1988ല്‍ കുടുംബസമേതം അമേരിക്കയിലേക്കു മാറി. അവിടെ ഹണ്ടര്‍ കോളജില്‍നിന്ന് ഫിലിം ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ബിരുദവും സിറ്റി കോളജ് ഓഫ് ന്യുയോര്‍ക്കില്‍നിന്ന് റൈറ്റിങ് ഡയറക്ടിങ് ആന്‍ഡ് സിനിമാട്ടോഗ്രഫി എംഎഫ്എയും വിജയിച്ചു. പഠനഭാഗമായി നിരവധി പരീക്ഷണ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എങ്കിലും കവിതയിലാണ് ആദ്യം താല്പര്യം കാണിച്ചത്.

കവിതകള്‍

    പച്ചയ്ക്ക് (തിരഞ്ഞെടുത്ത കവിതകള്‍)
    പോളിമോര്‍ഫിസം
    ആയോധനത്തിന്റെ അച്ചുതണ്ട്
    അയനം വചനരേഖയില്‍

ഡോക്യുമെന്ററികള്‍

    ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ്  2010
    ലവ് ഇന്‍ ദ ടൈം ഓഫ് ഫോര്‍ക്ലോസര്‍  2009
    ഹിഡന്‍ തിങ്‌സ്  2009
    സോള്‍ ഓഫ് സോളമന്‍  2008
    കാപ്ച്വറിങ് ദ സൈന്‍സ് ഓഫ് ഗോഡ്  2008
    ഹോളി മാസ്  2007
    ട്രീ ഓഫ് ലൈഫ്  2007
    സിമുലാക്ര ദ റിയാലിറ്റി ഓഫ് ദ അണ്‍റീല്‍  2007
    ദ ഇന്നര്‍ സൈലന്‍സ് ഓഫ് ദ ടുമുള്‍ട്ട്  2007
    ഹിഡ്എന്റിറ്റി  2007
    താണ്ഡവ ദ ഡാന്‍സ് ഓഫ് ഡിസ്സൊലൂഷന്‍  2006

ചലച്ചിത്രം

    പപ്പിലിയോ ബുദ്ധ  2012

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം