ജനനം തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ 1970ല്‍. അച്ഛന്‍: പരേതനായ എ.കെ.സോമശേഖരന്‍ നായര്‍. അമ്മ: ആര്‍. നിര്‍മ്മലാദേവി. പൂവച്ചല്‍ ഗവ.യു.പി.എസ്, പൂവച്ചല്‍ ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ.ആര്‍ടസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും നേടി. 1996 മുതല്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടര്‍. ഭാര്യ: പരേതയായ ഭാവന, മകന്‍: ചൈതന്യന്‍. വിലാസം: ‘പ്രേരണ’, എം.എന്‍.ആര്‍.എ-14, മള്ളൂര്‍ നഗര്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-6950 10.

കൃതി

നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍ (പഠനം)