ജയലക്ഷ്മി പി.
ജയലക്ഷ്മി പി. (പി.ജയലക്ഷ്മി)
ജനനം തിരുവനന്തപുരത്ത്. എല്‍.പാറുക്കുട്ടി അമ്മയും എസ്.കെ. വിശ്വനാഥന് നായരും മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എന്‍.എസ്.എസ്.കോളേജ്, വിമന്‍സ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1984 ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ അണ്ടര്‍ സെക്രട്ടറി. ബ്ളോഗ് ബുക്സ് പുറത്തിറക്കിയ 'നിലാവിന് വഴിയിലൂടെ' എന്ന കഥാസമാഹാരത്തില്‍ രണ്ടു കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അവളുടെ മാത്രം ഗന്ധര്വന്' ആണ് പ്രസിദ്ധീകരിച്ച കൃതി.
കൃതി
'അവളുടെ മാത്രം ഗന്ധര്വന് (ചെറുകഥകള്‍). സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2009.
Leave a Reply