ജനനം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍. കോഴിക്കോട് സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ ഡയറക്ടര്‍, മെമ്പര്‍ സെക്രട്ടറി എന്നീ നിലകളില്‍നിന്ന് വിരമിച്ചു. ശാസ്ത്രസംബന്ധമായ പതിനാറ് പുസ്തകങ്ങളും അനേകം ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഒരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി.കൃഷ്ണവാര്യര്‍ പുരസ്‌കാരം, സി.പി.മേനോന്‍ എന്‍ഡോവ്മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കൃതികള്‍

ശാസ്ത്രം: നക്ഷത്രപുരാണം
ഇസ്രയേല്‍ യാത്ര (യാത്ര),
സ്റ്റീഫന്‍ ഹോക്കിങ് (സമ്പൂര്‍ണ ജീവചരിത്രം),
എര്‍വിന്‍ ഷോഡിംഗര്‍ -തരംഗങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍ (ജീവചരിത്രം),
ഓപ്പണ്‍ഹൈമര്‍ (നോവല്‍)