ഹാസ്യസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമാണ് സി.പി. നായര്‍. ജനനം 1940 ഏപ്രില്‍ 25ന് മാവേലിക്കരയില്‍. നാടകകൃത്ത് എന്‍.പി.ചെല്ലപ്പന്‍ നായരാണ് പിതാവ്. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ എം.എ. ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപനം. 1962ല്‍ ഐ.എ.എസ്. നേടി. സബ് കളക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. 1971ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നഗരവത്കരണത്തില്‍ പഠനം നടത്തി. 1998ല്‍ വിരമിച്ചു.

കൃതികള്‍

തകില്‍
മിസ്റ്റര്‍ നമ്പ്യാരുടെ വീട്
ലങ്കയില്‍ ഒരു മാരുതി
ചിരി ദീര്‍ഘായുസ്സിന്
പൂവാലന്മാര്‍ ഇല്ലാതാകുന്നത്
ഉഗാണ്ടാമലയാളം
ഇരുകാലിമൂട്ടകള്‍
കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ
പുഞ്ചിരി, പൊട്ടിച്ചിരി
സംപൂജ്യനായ അദ്ധ്യക്ഷന്‍
തൊഴില്‍വകുപ്പും എലിയും
നേര്
ഒന്നാംസാക്ഷി ഞാന്‍ തന്നെ
എന്തരോ മഹാനുഭാവുലു: എന്റെ ഐഎഎസ് ദിനങ്ങള്‍ (2012), ആത്മകഥ

പുരസ്‌കാരം

കേരളസാഹിത്യ അക്കാദമി പുരസ്‌കാരം 1994- ഇരുകാലിമൂട്ടകള്‍