രാജ്യസഭാംഗവും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും ‘ചിന്ത’യുടെ പത്രാധിപരുമാണ് സി പി നാരായണന്‍. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
വടക്കാഞ്ചേരി ചേറശ്ശേരില്‍ കുടുംബാംഗം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിഎസ്സി ഓണേഴ്‌സും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. 1969 മുതല്‍ 74 വരെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനായി.
ആസൂത്രണ ബോര്‍ഡ് അംഗമായും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ (എ.ഐ.പി.എസ്.എന്‍) പ്രസിഡന്റായും പ്രവര്‍ത്തിച്ചു.