എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്. തിരുവനന്തപുരം ആനയറ സ്വദേശിയാണ്. അച്ഛന്‍: പരേതനായ കെ.പ്രഭാകരന്‍ നായര്‍, അമ്മ: എ.വസന്തകുമാരി അമ്മ, ഭാര്യ: രാജി പി.എല്‍, മക്കള്‍: ശ്രീനന്ദന്‍, ജാനകി. മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്പ്രസ്, ജയ്ഹിന്ദ് ടി.വി, അമൃതാ ടിവി, മംഗളം ദിനപ്പത്രം തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാതൃഭൂമി ന്യൂസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലാണ്. മികച്ച ഹ്രസ്വചിത്ര നിര്‍മാതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. വിലാസം: തിരുവോണം, ചൂഴമ്പാല, മുക്കോല പി.ഒ, തിരുവനന്തപുരം-695043.

കൃതികള്‍

കനകക്കുന്നിലെ കടുവ (കഥ)
ഫുട്ബാള്‍ പരിശീലനം
അറഫാത്ത്-ജീവിതവും പോരാട്ടവും
വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികള്‍
ഗാന്ധിജിയും ടോള്‍സ്‌റ്റോയിയും തമ്മിലുളള കത്തിടപാടുകള്‍
ഇറാക്ക് ബോറോഡ് കെറ്റില്‍
ചില്‍ഡ്രന്‍സ് ആസ്‌ക് കലാം
രജനീഷിന്റെ ദി ബുക്‌സ് ഐ ലവ്ഡ്
പിങ്കി വിരാനിയുടെ പൊളിറ്റിക്‌സ് ഓഫ് ദി വൂംബ് (പരിഭാഷ)
എസ്.മഹാദേവന്‍ തമ്പിയുടെ നോവല്‍ അലകളില്ലാത്ത കടല്‍ ദി പേര്‍ജ് എന്ന പേരില്‍ (ഇംഗ്ലീഷ് പരിഭാഷ)